ന്യൂഡൽഹി ∙ ‘ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയി ഫോം വീണ്ടെടുക്കൂ; ബോർഡർ–ഗാവസ്കർ ടെസ്റ്റ് പരമ്പരയിലെ തോൽവിക്കു പിന്നാലെ മുൻകാല താരങ്ങളും പരിശീലകരും ടീം മാനേജ്മെന്റും ഒന്നിച്ചു മുന്നോട്ടുവച്ച നിർദേശം ഇന്ത്യൻ സീനിയർ താരങ്ങളുടെ മനസ്സു മാറ്റുന്നു. ഓസ്ട്രേലിയൻ പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനമേറ്റുവാങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നലെ മുംബൈയുടെ രഞ്ജി ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചു. രഞ്ജി ട്രോഫി സീസണിന്റെ രണ്ടാം ഘട്ടത്തിനുള്ള ഡൽഹിയുടെ സാധ്യതാ ടീം പട്ടികയിൽ വിരാട് കോലിയെയും ഋഷഭ് പന്തിനെയും ഉൾപ്പെടുത്തി. പന്ത് കളിക്കുമെന്ന് ഉറപ്പായി. 23ന് കർണാടകയ്ക്കെതിരെ ആരംഭിക്കുന്ന രഞ്ജി മത്സരത്തിൽ പഞ്ചാബ് ടീമിൽ കളിക്കാൻ ശുഭ്മൻ ഗില്ലും സന്നദ്ധത അറിയിച്ചു. സീനിയർ താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസത്തെ ബിസിസിഐ യോഗത്തിലും ഉയർന്നിരുന്നു.
കാര്യങ്ങൾ അത്ര ഗംഭീരമല്ല! താരങ്ങൾക്കും താൽപര്യമില്ല; ചാംപ്യൻസ് ട്രോഫി ഗൗതം ഗംഭീറിന്റെ ഭാവി തീരുമാനിക്കും
Cricket
ടെസ്റ്റിൽ തുടരാൻ രോഹിത്
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച മുംബൈ രഞ്ജി ടീമിന്റെ പരിശീലന ക്യാംപിൽ ചേർന്ന രോഹിത് ശർമ, ഫോം വീണ്ടെടുത്ത് താൻ ടെസ്റ്റ് ക്രിക്കറ്റിൽ തുടരുമെന്നതിന്റെ സൂചന നൽകുകയായിരുന്നു. ഓസ്ട്രേലിയൻ പരമ്പരയ്ക്കുശേഷം രോഹിത്തും പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സിലക്ടർ അജിത് അഗാർക്കറും കഴിഞ്ഞ ദിവസം ബിസിസിഐ ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു രോഹിത് പരിശീലനം തുടങ്ങിയത്. അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിനൊപ്പം ഈയാഴ്ച മുഴുവൻ പരിശീലനം നടത്തും. എന്നാൽ 23ന് ജമ്മു കശ്മീരിനെതിരെ ആരംഭിക്കുന്ന മത്സരത്തിൽ മുംബൈയ്ക്കായി രോഹിത് കളിക്കുമോയെന്ന് ഉറപ്പില്ല.
കോലിക്കുവേണ്ടി ഡൽഹി
രഞ്ജി സീസൺ രണ്ടാംഘട്ട മത്സരങ്ങൾക്കുള്ള സാധ്യതാ ടീം പട്ടികയിൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ വിരാട് കോലിയുടെയും ഋഷഭ് പന്തിന്റെയും പേര് ഉൾപ്പെടുത്തിയെങ്കിലും കോലിയുടെ പങ്കാളിത്തം ഉറപ്പായിട്ടില്ല. ഇക്കാര്യത്തിൽ കോലിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ. 13 വർഷം മുൻപാണ് വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി മത്സരം കളിച്ചത്. എന്നാൽ 23ന് സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ ഡൽഹി ടീമിൽ കളിക്കാൻ ഋഷഭ് പന്ത് സന്നദ്ധത അറിയിച്ചു.
പാക്ക് വംശജനായ ഇംഗ്ലണ്ട് താരത്തിന്റെ വീസ വൈകുന്നു, യാത്ര റദ്ദാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
Cricket
22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ടീമിൽനിന്നു പുറത്തായതിനു പിന്നാലെയാണ് ശുഭ്മൻ ഗിൽ രഞ്ജി കളിക്കാനുള്ള താൽപര്യമറിയിച്ചത്. 3 മത്സരങ്ങളിൽനിന്ന് 93 റൺസ് മാത്രം നേടാനായ ഗില്ലും ബോർഡർ–ഗാവസ്കർ ട്രോഫി പരമ്പരയിൽ നിരാശപ്പെടുത്തിയിരുന്നു.
English Summary:
Top Indian cricketers Rohit Sharma, Virat Kohli, & Rishabh Pant are set to return to domestic cricket in the Ranji Trophy
TAGS
Sports
Indian Cricket Team
Rohit Sharma
Virat Kohli
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com