തെന്നിന്ത്യന്‍ സിനിമ ആരാധകരുടെ ഇഷ്ടതാരമാണ് നയന്‍താര. താരത്തിന്റെ പൊങ്കല്‍ ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്
ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും മക്കളായ ഉയിരും ഉലഗും ചിത്രങ്ങളിലുണ്ട്. വെളുത്ത വസ്ത്രങ്ങളിഞ്ഞാണ് താരവും കുടുംബവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള മുണ്ടും ഷര്‍ട്ടുമാണ് വിഗ്നേഷിന്റെയും മക്കളുടെയും വേഷം. വെള്ളയും ബെയ്ജും കലര്‍ന്ന ചുരിദാര്‍ സെറ്റാണ് നയന്‍താര അണിഞ്ഞിരിക്കുന്നത്. പൊങ്കല്‍ ആഘോഷങ്ങളുടെ അലങ്കാരങ്ങളും ചിത്രത്തില്‍ കാണാം.
തൈപൊങ്കൽ ആശംസിച്ചു കൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. നമ്മളെ ജീവിക്കാന്‍ സഹായിക്കുന്ന തമിഴ് കര്‍ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും താരം കുറിച്ചു.
രക്കായിയാണ് നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സെന്തില്‍ നള്ളസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നയന്‍താരയുടെ ജന്മദിനത്തിന് പുറത്തുവിട്ടിരുന്നു. അന്നപൂരണിയാണ് നയന്‍താരയുടെ ഒടുവിലിറങ്ങിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]