ഡാന്‍സറായി തുടങ്ങി ബോളിവുഡില്‍ തിളങ്ങിയ ചരിത്രമാണ് നടി രാഖി സാവന്തിന്റേത്. ഗ്ലാമര്‍ റോളുകള്‍ കൊണ്ട് ചലച്ചിത്രരംഗത്ത് നടി തരംഗം സൃഷ്ടിച്ചു. ആരാധകരുടെ മനം കവര്‍ന്ന നടി വിവാദങ്ങളുടെ കളിത്തോഴിയായിരുന്നു. സിനിമയില്‍ കാര്യമായ തിരക്കൊന്നുമില്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും വാര്‍ത്തകളിലുമെല്ലാം എന്നും രാഖി നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്തെ നടിയുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് രാം കപൂര്‍. ഒരു അഭിമുഖത്തില്‍ ‘രാഖി കാ സ്വയംവര്‍’ എന്ന റിയാലിറ്റി ഷോ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാം കപൂര്‍.
അവരുടെ ആശയങ്ങളോട് എനിക്ക് ചിലപ്പോള്‍ യോജിപ്പുണ്ടാകില്ല. അവര്‍ എന്തൊക്കെ വിഡ്ഢിത്തങ്ങള്‍ പറഞ്ഞാലും എന്തൊക്കെ ചെയ്താലും കാര്യങ്ങള്‍ കൈകാര്യം ചെയ്ത് അവര്‍ സ്വയം ജീവിക്കുന്നുവെന്നത് വസ്തുതയാണ്. എങ്ങനെയാണ് അവരെ ബഹുമാനിക്കാതിരിക്കാനാവുക? – രാം കപൂര്‍ ചോദിച്ചു.
രാഖിക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സിനിമാ മേഖല രാഖി സാവന്തിനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നും ഒരു ‘സെക്സി ഡാൻസറായി’ അവരെ ചിത്രീകരിക്കാൻ ശ്രമിച്ചെന്നും രാം കപൂര്‍ ആരോപിച്ചു. ഇന്ന് രാഖി സാവന്ത് എന്ന പേര് രാജ്യമെമ്പാടും അറിയാം. അവര്‍ മുംബൈയിലെ ഒരു 3 ബി.എച്ച്.കെ അപാര്ട്മെന്റിലാണ് താമസിക്കുന്നത്. ഇതവര് സ്വയം വാങ്ങിയതാണെന്നും നടിയെ ബഹുമാനിക്കുന്നുവെന്നും രാം കപൂര്‍ കൂട്ടിച്ചേർത്തു.
1997 ൽ ‘അഗ്നിചക്ര’ എന്ന സിനിമയിലൂടെയാണ് രാഖി സാവന്ത് സിനിമയിൽ അരങ്ങേറുന്നത്. അന്ന് രൂഹി എന്ന പേരിലാണ് അവര്‍ അഭിനയിച്ചത്. പിന്നീടങ്ങോട്ട് ചെറിയ റോളുകളും ഏതാനും ഡാന്‍സ് നമ്പറുകളും ലഭിച്ചു. പക്ഷേ, 2003-ല്‍ ‘മൊഹബത് ഹേ മിര്‍ച്ചി’ എന്ന ഐറ്റം ഡാന്‍സ് രാഖിയെ പ്രശസ്തയാക്കി. അതോടെയാണ് ബോളിവുഡിന്റെ ഐറ്റം ഗേളായി രാഖി മാറുന്നത്. എന്നാലും ശ്രദ്ധിക്കപ്പെടുന്ന റോളുകളൊന്നും രാഖിയെ തേടി വന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]