ബോളിവുഡ് ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് കഹോ നാ പ്യാര് ഹേ. അതിലെ പാട്ടുകള്‍ ഇങ്ങ് കേരളത്തിലെ യുവാക്കളുടെ മനസില്വരെ പ്രണയം നിറച്ചു. ഹൃത്വിക് റോഷനും അമീഷാ പട്ടേലും നായകനും നായികയുമായെത്തിയ ചിത്രം റിലീസായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ഈ പശ്ചാത്തലത്തില്‍ അന്നത്തെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് നടി അമീഷാ പട്ടേല്‍.
ആ സിനിമ കണ്ട് ഒരുപാട് ആരാധകരാണ് തനിക്ക് കത്തെഴുതിയിരുന്നതെന്ന് അമീഷ പറയുന്നു. തന്റെ ഫോട്ടോ ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി ആളുകള്‍ അതില്‍ താലി ചാര്ത്തിയിരുന്നുവെന്നും രക്തം കൊണ്ടെഴുതിയ കത്തുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അമീഷ പറയുന്നു. ഒരേ സമയം സന്തോഷം നല്‍കുന്നതെന്നും ഭയപ്പെടുത്തുന്നതുമായിരുന്നു അതെന്നും അമീഷ കൂട്ടിച്ചേര്ക്കു ന്നു.
‘അന്ന് ധാരാളം ആരാധകരുണ്ടായിരുന്നു. ക്രിസ്ത്യന്‍ പള്ളികളിലും ക്ഷേത്രങ്ങളിലും അവര്‍ എന്റെ ഫോട്ടോയുമായി പോകും. അതില്‍ താലിചാര്‍ത്തി എന്നെ വിവാഹം ചെയ്തതായി സങ്കല്പിക്കും. ചില കത്തുകളില്‍ സിന്ദൂരം ചാര്‍ത്തിയ, പൂമാല അണിഞ്ഞ എന്റെ ഫോട്ടോകളുണ്ടാകും. അതില്‍ ‘നീ ഇനി മുതല്‍ എന്റേതാണ്’ എന്ന കുറിപ്പുമുണ്ടാകും. ‘നിങ്ങള്‍ക്ക് എങ്ങനെ ബോബി ഡിയോളിനോടും സണ്ണി ഡിയോളിനോടും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും നിങ്ങള്‍ എന്റേത് മാത്രമല്ലേ എന്നും ചോദിച്ചുള്ള കത്തുകളും വന്നിരുന്നു. ‘
ചിലര്‍ ദൂരെയുള്ള ഗ്രാമങ്ങളില്‍നിന്ന് ഞാന്‍ താമസിക്കുന്ന വീടിന് മുന്നില്‍ വന്ന് കാത്തുനില്ക്കും. ഇവിടെയല്ല ഞാന്‍ താമസിക്കുന്നത് എന്ന് കള്ളം പറഞ്ഞ് കാവല്‍ക്കാരനും സെക്യൂരിറ്റി ഗാര്‍ഡും അവരെ പറഞ്ഞുവിടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു അത്.’-അമീഷാ പട്ടേല്‍ വ്യക്തമാക്കുന്നു.
2000 ജനുവരി 14-നാണ് കഹോ നാ പ്യാര് റിലീസ് ചെയ്തത്. ഇരുവരുടേയും അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. ഹൃത്വിക് റോഷന്റെ പിതാവും നിര്‍മാതാവുമായ രാകേഷ് റോഷനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്. ഈ മാസം പത്തിന് ചിത്രം റീറിലീസ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]