185 വർഷം ദൈർഘ്യമുള്ള മലയാള ദിനപത്ര ചരിത്രം തന്റെ കൈക്കുമ്പിളിൽ കൊണ്ടു നടക്കുന്ന ഒരാൾ നമ്മോടൊപ്പമുണ്ട്. വർക്കലയ്ക്കടുത്ത് പെരേറ്റിൽ താമസിക്കുന്ന ജി പ്രിയദർശനൻ. ജീവിതം ഗവേഷണത്തിനും, ഗ്രന്ഥരചനയ്ക്കുമായി മാറ്റി വച്ചയാൾ.
ജി പ്രിയദർശനൻ ഇതിനകം 62 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇനിയും പുതിയ പുസ്തകങ്ങൾ സൃഷ്ടിക്കുന്നതിള്ള തീവ്രയത്നത്തിലുമാണ്. ശ്രീനാരായണ ഗുരുവിന്റെ ഒരു സമഗ്ര ജീവിത ചരിത്രം ഇതുവരെ രചിക്കപ്പെട്ടിട്ടില്ലെന്നും അതിന് വേണ്ടിയാണ് ഇനി പ്രയത്നിക്കേണ്ടതെന്നും അദ്ദേഹം പറയുമ്പോൾ അത് കൈരളിക്ക് നൽകുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കും എന്ന് നമുക്ക് ആശിക്കാം.
ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ചരിത്രകാരനായ ജി പ്രിയദർശനന്റെ സംഭാവനകളെ ഏറെ ആദരവോടെയാണ് കാണുന്നത്. പ്രമുഖ സാഹിത്യകാരനും ചരിത്രകാരനും ഇപ്പോഴത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ പ്രൊഫസർ എസ് കെ വസന്തൻ ജി പ്രിയദർശനനെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
“മാസികാ പഠനങ്ങളുടെ സമഗ്ര പഠനം സാംസ്കാരിക ചരിത്ര പഠനത്തിന്റെ പ്രധാന ഭാഗമാണ്. ഒരു ജീവിതകാലം മുഴുവൻ അതിനായി നീക്കിവച്ച പ്രിയദർശനനെ പോലെയുള്ളവർ മലയാള സാഹിത്യത്തിന് നൽകുന്ന സംഭാവന എന്ത് എന്ന് പണ്ഡിതലോകം വേണ്ടത്ര അറിഞ്ഞിട്ടുണ്ടോ? എനിക്കും സംശയമുണ്ട്. എന്നാൽ ഭാവി തലമുറ മലയാള സംസ്കാരത്തെ ഗൗരവമായി പഠിക്കുമെങ്കിൽ അപ്പോൾ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ലഭിക്കും എന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട് ” Planet Search with MSന്റെ പുതിയ വീഡിയോ കാണാം.