ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ ദിവസങ്ങൾക്ക് മുമ്പാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ ബോബി ചെമ്മണ്ണൂരിന്റെ പഴയ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു ഉദ്ഘാടനത്തിനിടെ ബോബി ചെമ്മണ്ണൂരിനെ പുകഴ്ത്തിപ്പറയുന്ന നടി ശ്വേത മേനോന്റെ പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
‘പറയുന്ന വാക്കുകൾ വളരെ സീരിയസായി എടുക്കുന്ന വ്യക്തിയാണ്. അതൊരു വലിയ കാര്യമാണ്. ബിസിനസും കാശുമൊക്കെയുണ്ടാക്കുമ്പോൾ ജനങ്ങളെയൊന്നും ക്ഷണിക്കാതെ കുറച്ച് അഹങ്കാരത്തോടെയായിരിക്കും പലരും. മൂപ്പർ എത്ര കാശ് ഉണ്ടാക്കുന്നോ അത്രതന്നെ തിരിച്ച് സമൂഹത്തിന് കൊടുക്കുന്നു. അത് വലിയൊരു കാര്യമാണ്. എന്റെ അമ്മയെ നോക്കുന്ന ചേച്ചിയുണ്ട്. അവർ എന്നെ ഇന്നലെ വിളിച്ച് നിങ്ങളുടെ വലിയ ഫാനാണെന്ന് പറഞ്ഞു.
നിങ്ങൾ ലൈവായി നറുക്ക് വച്ച് പൈസയും കാറുമൊക്കെ നൽകുന്നു. അങ്ങനയൊരു മനസുണ്ടാകുകയെന്നത് വലിയ കാര്യമാണ്. നമ്മളെല്ലാം കാശ് ഉണ്ടാക്കും. പക്ഷേ തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ പിശുക്കന്മാരാണ്. എന്നാൽ ബോച്ചെ അങ്ങനെയല്ല.’- ശ്വേത മേനോൻ പറഞ്ഞു.
ശ്വേതയുടെ പ്രസംഗം കഴിഞ്ഞ ശേഷം മൈക്ക് വാങ്ങിയ ബോബി ചെമ്മണ്ണൂർ ‘എന്നാൽ എന്നോട് പറ ശ്വേതേ’ എന്ന് പറയുന്നുണ്ട്. അപ്പോൾ നടി ഐ ലവ് യൂ ബോച്ചേ എന്ന് മറുപടിയും പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]