ദുബായ്: വിമാന യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന ഹാൻഡ് ബാഗേജ് ഭാര പരിധി 7ൽ നിന്ന് 10 കിലോയാക്കി ഉയർത്തി എയർ അറേബ്യ. രണ്ടു ബാഗുകളായി 10 കിലോ ഹാൻഡ് ബാഗേജാണ് അനുവദിച്ചിട്ടുള്ളത്. ഒരു കാരി – ഓൺ ബാഗും ചെറിയ പേഴ്സണൽ ബാഗും കരുതാം. രണ്ടും ചേരുമ്പോൾ പത്ത് കിലോയിൽ കൂടാൻ പാടില്ല. ഹാൻഡ്ബാഗ്, ലാപ്ടോപ് ബാഗ്, ബാക്ക്പാക്ക് എന്നിവ പേഴ്സണൽ ബാഗായി ഉപയോഗിക്കാം.
അതേ സമയം, കൊച്ചുകുട്ടികൾ കൂടെയുണ്ടെങ്കിൽ 3 കിലോ അധിക ഹാൻഡ് ബാഗേജ് അനുവദിക്കും. ക്യാബിൻ ബാഗേജുകൾ നിശ്ചിത ഭാരം, വലിപ്പം, അളവ് നിയന്ത്രണങ്ങൾ തുടങ്ങിയവ പാലിക്കണമെന്ന് എയർ അറേബ്യ വ്യക്തമാക്കി. ബാഗുകളുടെ അളവടക്കമുള്ള നിയന്ത്രണങ്ങൾ എയർ അറേബ്യ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. യു.എ.ഇ ആസ്ഥാനമായുള്ള ലോ-കോസ്റ്റ് എയർലൈനായ എയർ അറേബ്യയുടെ പുതിയ തീരുമാനം പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]