ആലൂർ (ബെംഗളൂരു) ∙ 157 പന്തിൽ പുറത്താകാതെ 346 റൺസ്– ഏകദിന ക്രിക്കറ്റിലെ ഒരു ടീം സ്കോറല്ല; അണ്ടർ 19 വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്നലെ മുംബൈയുടെ ഇറാ ജാദവ് ഒറ്റയ്ക്കു നേടിയ റൺസാണിത്! മേഘാലയയ്ക്കെതിരായ മത്സരത്തിൽ ട്രിപ്പിൾ സെഞ്ചറി നേടിയ 14 വയസ്സുകാരി അണ്ടർ 19 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറാണ് സ്വന്തം പേരിൽ കുറിച്ചത്.
42 ഫോറും 16 സിക്സും അടങ്ങുന്നതായിരുന്നു ഇറായുടെ കൂറ്റൻ ഇന്നിങ്സ്. മത്സരത്തിൽ മുംബൈ 3 വിക്കറ്റ് നഷ്ടത്തിൽ 563 റൺസ് നേടിയപ്പോൾ മേഘാലയ വെറും 19 റൺസിന് ഓൾഔട്ടായി. 544 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയ മുംബൈ വനിതാ ലിസ്റ്റ് എ ക്രിക്കറ്റിലെ വലിയ ജയത്തിന്റെ ഇന്ത്യൻ റെക്കോർഡും സ്വന്തമാക്കി.
English Summary:
14-year-old Mumbai cricketer Ira Jadhav smashed a record-breaking 346* in Under-19 Women’s cricket, leading her team to a massive victory over Meghalaya. This incredible innings included 42 fours and 16 sixes, setting a new high score for India.
TAGS
Women’s Cricket
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]