തിയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട വിടുതലൈ 2ന്റെ വിജയം ആഘോഷിക്കുന്നതിനിടെ രണ്ട് പുതിയ ചിത്രം കൂടി പ്രഖ്യാപിച്ച് ആര്.എസ് ഇന്‍ഫോടെയ്ന്‍മെന്റ്. വെട്രി മാരന് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം, മതിമാരന്‍ പുഗഴേന്തി സംവിധാനം ചെയ്യുന്ന സൂരി ചിത്രം എന്നിവയാണ് പ്രഖ്യപിച്ചിരിക്കുന്നത്.
നമ്പര്‍ 7, വിടുതലൈ ഭാഗം 2 എന്നിവയുടെ വിജയത്തിന് ശേഷം വെട്രിമാരന്-ധനുഷ് കൂട്ടുകെട്ട് ഒന്നിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. മറക്കാനാവാത്ത ഒരു സിനിമാറ്റിക് അനുഭവമാവും ഉണ്ടാവാന്‍ പോകുന്നതെന്ന് ആര്.എസ് ഇന്‍ഫോടെയ്ന്‍മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തിയിട്ടില്ല. പിആര്‍ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]