തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് അംഗമായതിന് പിന്നാലെ അയോഗ്യതാ പ്രശ്നത്തെ മറികടക്കാൻ പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ? സൂചനകളനുസരിച്ച് ഇന്ന് അൽപസമയത്തിനകം അൻവർ പത്രസമ്മേളനം നടത്തും. രാവിലെ 9.30നാണ് അൻവറിന്റെ പത്രസമ്മേളനം. രാവിലെ 9 മണിയ്ക്ക് അദ്ദേഹം സ്പീക്കറെ കാണും എന്നാണ് അറിയിച്ചിരിക്കുന്നത്. രാജികത്ത് കൈമാറാനാണ് ഇത് എന്നാണ് സൂചന. ഇതിനുശേഷമാണ് വാർത്താ സമ്മേളനം.
തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണ്. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി വഴി ശ്രമിക്കുന്നത് എന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് പി.വി. അൻവർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലവിൽ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഇതിനൊപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കുന്നതിന് എം.പിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയതായും വിവരമുണ്ട്. അൻവറിനെ യുഡിഎഫിൽ എടുക്കണോ എന്ന കാര്യത്തിൽ തീരുമാനമൊന്നും ഇതുവരെ വന്നിട്ടില്ല. നിലമ്പൂരിൽ വീണ്ടും മത്സരിച്ച് തന്റെ കരുത്ത് സർക്കാരിനും എൽഡിഎഫിനും മുന്നിൽ തെളിയിക്കുക എന്ന ശ്രമമാണ് അൻവർ നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]