വാഷിംഗ്ടൺ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് രാജ്യത്തെ ഉന്നത സിവിലിയൻ ബഹുമതിയായ ‘ദ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം വിത്ത് ഡിസ്റ്റിൻക്ഷൻ “നൽകി ആദരിച്ച് യു.എസ്. മാർപാപ്പയുമായി ഫോണിൽ സംസാരിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അദ്ദേഹത്തിന് ആദരം അർപ്പിച്ചു.
മെഡൽ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ വത്തിക്കാന്റെ പ്രതിനിധിയ്ക്ക് കൈമാറി. നാല് വർഷ ഭരണത്തിനിടെ ബൈഡൻ ആദ്യമായാണ് ഡിസ്റ്റിൻക്ഷനോടെയുള്ള മെഡൽ ഒഫ് ഫ്രീഡം സമ്മാനിക്കുന്നത്.
പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡത്തിന്റെ ഉന്നത തലമായാണ് ഡിസ്റ്റിൻക്ഷനോടെയുള്ള മെഡൽ ഒഫ് ഫ്രീഡത്തെ കണക്കാക്കുന്നത്. ഈ ആഴ്ച റോമിലേക്ക് സന്ദർശനം നടത്താൻ ബൈഡൻ തീരുമാനിച്ചിരുന്നെങ്കിലും ലോസ് ആഞ്ചലസിലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]