തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരായ രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ ഏൽസി(72), മേരി(73) എന്നിവരാണ് മരിച്ചത്. പള്ളിയിലേക്ക് പോകാൻ എത്തിയ ഇവർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇക്കഴിഞ്ഞ എട്ടിന് തൃശൂർ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിൽ സ്വിഫ്റ്റ് ബസ്സും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഗുഡ്സ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്.ഗുഡ്സ് ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]