വര്‍ക്കൗട്ടിനിടെ കാലിന് പരിക്കേറ്റ വിവരം പങ്കുവെച്ച് തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന. വലത് കാല്പാദത്തില് ബാന്‍ഡേജ് കെട്ടിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പരിക്ക് വിവരം താരം ആരാധകരെ അറിയിച്ചത്. വേദനയോടെ ഹാപ്പി ന്യൂയര്‍ തുടങ്ങിയെന്നും ഇത് എപ്പോള്‍ ഭേദമാവുമെന്നറിയാതെ ഹോപ് മോഡില്‍ ആണ് താനെന്നുമാണ് രശ്മിക കുറിച്ചിരിക്കുന്നത്. ഷൂട്ട് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന താമ, സിക്കന്ദര്‍, കുബേര എന്നീ ചിത്രങ്ങളുടെ സംവിധായകരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
രശ്മികയുടെ കുറിപ്പ്
ഞാനിപ്പോള്‍ ഹോപ് മോഡില്‍ ആണ്. അത് ആഴ്ചകളോ മാസങ്ങളോ നീണ്ടേക്കാം, ദൈവത്തിന് മാത്രമേ അതറിയുള്ളൂ. താമ, സിക്കന്ദര്‍, കുബേര എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങിയെത്തുന്ന പ്രതീക്ഷയിലാണ് ഞാനിപ്പോഴുള്ളത്. വൈകുന്നതില്‍ എന്റെ സംവിധായകര്‍ എന്നോട് ക്ഷമിക്കുക. കാല് ശരിയാവുന്ന മുറയ്ക്ക് ഞാന്‍ തിരിച്ചെത്തും.
താരത്തിനേറ്റ പരിക്ക് മൂലം ഏതാനും സിനിമകളുടെ ഷൂട്ടിങ് റീഷെഡ്യൂള്‍ ചെയ്തതായാണ് വിവരം. സല്മാന് ഖാനൊപ്പം രശ്മിക അഭിനയിക്കുന്ന സില്ക്കന്ദറിന്റെ അവസാന ഷെഡ്യൂള്‍ ജനുവരി 10ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷം ഈദ് റിലീസാണ് സിക്കന്ദര്‍. ആയുഷ്മാന്‍ ഖുറാന്നയാണ് താമയിലെ നായകന്. ധനുഷിനൊപ്പമാണ് കുബേര എന്ന ചിത്രം. ദി ഗേള്‍ഫ്രണ്ട് ആണ് രശ്മിക ഏറെ പ്രതീക്ഷ പുലര്‍ത്തിയിരിക്കുന്ന ഈ വര്‍ഷം റിലീസാവുന്ന മറ്റൊരു ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]