
രേഖാചിത്രം എന്ന ചിത്രത്തിന് പിന്നില്‍ മമ്മൂട്ടി നല്കിയ പ്രചോദനമാണെന്ന് സംവിധായകന് ജോഫിന്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയോടൊത്തുള്ള തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് നടന് ആസിഫ് അലി. തന്റെ കഴിഞ്ഞ വര്‍ഷത്തെ എല്ലാ ചിത്രങ്ങളും നന്നായിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞുവെന്നും അദ്ദേഹം എപ്പോഴും പ്രചോദനം നല്കുന്ന നടനാണെന്നും ആസിഫ് അലി വ്യക്തമാക്കി. അതുപോലെ മമ്മൂട്ടി കുടുംബത്തിന് പ്രധാന്യം നല്കുന്ന വ്യക്തിയാണെന്നും ഫില്‍മിബീറ്റിന് നല്കിയ അഭിമുഖത്തില്‍ ആസിഫ് അലി വ്യക്തമാക്കുന്നു.
‘മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. പുള്ളിയുമായി സമയം ചെലവഴിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ യാത്ര ചെയ്യുന്നതും നല്ലൊരു അനുഭവമാണ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെയുള്ള യാത്രയ്ക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചുതന്നു. അതില്‍ കൂടുതലും കുടുംബത്തിന്റെ കൂടെയുള്ള ചിത്രങ്ങളായിരുന്നു. കുടുംബത്തിന് അത്രയും പ്രാധാന്യം മമ്മൂക്ക കൊടുക്കുന്നുണ്ട്. അതില്‍തന്നെ സുല്‍ഫത്തയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു കൂടുതലും. അവര്‍ രണ്ടുപേരും മാത്രമുള്ളതും സുല്‍ഫത്തയുടെ മമ്മൂക്ക എടുത്ത ഫോട്ടോയുമായിരുന്നു ഗാലറിയില്‍ കൂടുതലും. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നു.
എന്റെ ഫോണിലെ ഗാലറിയില്‍ സമയെ നിര്‍ത്തി എടുത്ത ഒരു ഫോട്ടോ പോലും കാണില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ മമ്മൂക്കയോട്ചോദിച്ചപ്പോള് ‘ഞങ്ങള്‍ അങ്ങനെയാടോ, ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി.’-ആസിഫ് അലി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]