കലയുടെ വ്യവസ്ഥാപിത ചട്ടങ്ങള്‍ മാറ്റിയെഴുതുന്നതാണ് തുണിയിലും ഇരുമ്പിലും തീര്‍ത്ത പലതരം രൂപങ്ങളും പാവകളും നിറയെ ഉള്ള ലോസ്റ്റ് കിഡ്സ് ഗാരേജ്. കള്‍ച്ചറിലെ ഈ സ്റ്റാളിനു മുന്നില്‍ നില്‍ക്കേ നമ്മുടെ ഉള്ളിലെ കല ഉണരും. ഉള്ളിലെവിടെയോ ഉള്ള കുട്ടി കണ്‍തുറക്കും. പണ്ടെങ്ങോ നഷ്ടമായ പ്രിയപ്പെട്ട കളിപ്പാട്ടം തിരയുന്ന ഒരു കുട്ടി. ഇവിടെയിരുന്ന് ഒരു കുഞ്ഞു പാവക്കുട്ടിയെ ഉണ്ടാക്കാം.
അല്ലെങ്കില്‍ മറ്റു ചില കലാവിദ്യകള്‍. അതുമല്ലെങ്കില്‍ സ്റ്റിയറിങ് തിരിച്ചാല്‍ മുകളിലെ മാലാഖമാര്‍ ചിറകുവിടര്‍ത്തുന്നതു കാണാം. വൈദ്യുത വിളക്കുകള്‍ കണ്‍തുറക്കുന്നതു കാണാം. അതല്ലെങ്കില്‍ മെറ്റല്‍ വേസ്റ്റുകളില്നിന്ന് ഒരു ചെറുശില്പമായാലോ? ഇതിനെല്ലാം ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും പ്രത്യേകതയുണ്ട്. ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പാഴ്വസ്തുക്കളാണെല്ലാം.
തൃശ്ശൂരില്‍നിന്നും എറണാകുളത്തുനിന്നുമെല്ലാം ശേഖരിച്ചവ. അവയ്ക്കെല്ലാം ഒരു പഴയ കഥയുണ്ട്. എത്രയോ കാലം ഒരു വീട്ടില്‍ ഉണ്ടായിരുന്നവ. പകരം പുതിയ കഥ മെനയുകയാണ് ഷാന്റോ ആന്റണിയും കൂട്ടരും. ഓരോരുത്തരുടെയും ഭാവനകള്‍ ചേര്‍ത്ത് നിറം കൊടുത്ത ഒരു പുതുകഥ. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് പെയിന്റിങ് പഠിച്ചിറങ്ങിയ ഷാന്റോ ആന്റണി കലയില്‍ പുതിയ പരീക്ഷണങ്ങളുടെ സഞ്ചാരത്തിലാണ്.
ഫെസ്റ്റിവല്‍ സ്പെയ്സുകള്‍ ഡിസൈന്‍ ചെയ്യുന്ന ഷാന്റോ വീടുകളും ഒരുക്കിയിട്ടുണ്ട്. കൊച്ചി ബിനാലെയിലും വന്നിട്ടുണ്ട്. ഇപ്പോള്‍ ഹിമാചല്‍പ്രദേശിലാണ്. കള്‍ച്ചറില്‍ റാഷി, സ്റ്റെനു, ഗോവിന്ദന്, അര്ജുന്, ഷജില്‍ എന്നിവരുള്‍പ്പെടെയുള്ള സംഘമുണ്ട് ഒപ്പം.
അക്കാദമിക്കായി കല പഠിക്കാത്തവര്‍, ഉള്ളില്‍ കലയുള്ളവര്… അവരുടെ കൂട്ടായ്മയാണിത്. കര്‍ണാടകം, തമിഴ്നാട്, ഹിമാചല്‍പ്രദേശ് എന്നിങ്ങനെ പലയിടത്തും സംഘം കലാപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]