ലോകമാകെ തരംഗമായിരിക്കുകയാണ് ഉണ്ണി മുകുന്ദന് ചിത്രം മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലയന്‍സ് നിറഞ്ഞ ചിത്രമെന്ന പേരില്‍ അവതരിപ്പിച്ച ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമായി പ്രചാരം നേടുകയും ആഗോള പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടുകയും ചെയ്തു. ക്യൂബ്സ് എന്റര്നെടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ക്കോ.
വിജയകരമായി മാര്‍ക്കോ പ്രദര്‍ശനം തുടരുന്നതിനിടെ സിനിമയുടെ രണ്ടാം ഭാഗം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരികയാണ്. ചിത്രത്തില്‍ ചിയാന്‍ വിക്രം വില്ലനായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിനൊപ്പമുള്ള ഒരു ചിത്രം മാര്‍ക്കോയുടെ നിര്‍മാതാവായ ഷെരീഫ് മുഹമ്മദ് പങ്കുവെച്ചതോടെയാണ് ഈ അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും ഈ കൂടിക്കാഴ്ചയിലുണ്ടായിരുന്നു
ഇപ്പോഴിതാ മലയാളം കണ്ടതില്‍ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും മാര്‍ക്കോ എന്ന സൂചന നല്‍കിക്കൊണ്ട് മറ്റൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ശ്രീ ഗോകുലം മൂവീസ് . ഉണ്ണിയും ചിയാന്‍ വിക്രമും ഒപ്പം ശ്രീ ഗോകുലം മൂവീസിന്റെ എസ്ആര്‍ കൃഷ്ണമൂര്‍ത്തിയും നില്ക്കുന്ന ചിത്രമാണിത്. മുമ്പ് ഷെരീഫ് മുഹമ്മദ് പങ്കുവെച്ച ചിത്രത്തിലെ അതേ വേഷത്തിലാണ് വിക്രം, പശ്ചാത്തലവും അതു തന്നെ. വിക്രമുമായുള്ള കൂടിക്കാഴ്ചയില്‍ ഷെരീഫ് മുഹമ്മദിനൊപ്പം ധ്രുവ് വിക്രമും ഉണ്ണി മുകുന്ദനും എസ്ആര്‍ കൃഷ്ണമൂര്‍ത്തിയും ഉണ്ടായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
മാര്‍ക്കോയുടെ അടുത്ത ഭാഗം ക്യൂബ്സ് എന്റര്ടെയ്ന്മെന്സും ശ്രീ ഗോകുലം മൂവീസും ചേര്‍ന്ന് നിര്‍മിക്കാനിടയുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അങ്ങനയെങ്കില്‍ കൂടുതല്‍ വലിയ ബജറ്റിലാവാം മാര്‍ക്കോയുടെ അടുത്ത ഭാഗം ഒരുങ്ങുക. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല. ഉണ്ണിയേയും, വിക്രമിനേയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന മറ്റൊരു സിനിമയെന്ന സാധ്യതയും തള്ളിക്കളയാനാവില്ല.
മാര്‍ക്കോയുടെ അടുത്ത ഭാഗവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഒന്നും ഔദ്യോഗികമായി ഉണ്ടായില്ലെങ്കിലും. അടുത്ത ചിത്രത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ് ആദ്യ ഭാഗം അവസാനിക്കുന്നത്.
എന്തായാലും, ഒരു ഹൈ-ഒക്ടെയ്ന് ആക്ഷന്‍ പായ്ക്ക്ഡ് ക്രൈം ഡ്രാമയായി തിയേറ്ററുകള്‍ കീഴടക്കി മാര്‍ക്കോ മുന്നേറുകയാണ്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്. ആ പ്രതീക്ഷ നൂറുശതമാനം ചിത്രം നിറവേറ്റിയിട്ടുണ്ടെന്നാണ് തിയേറ്റര്‍ ടോക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]