മുംബൈ: അന്തരിച്ച കവിയും എഴുത്തുകാരനും ചലച്ചിത്രകാരനുമായ പ്രിതിഷ് നന്ദിയെ അധിക്ഷേപിച്ച് നടി നീന ഗുപ്ത. പ്രിതിഷ് നന്ദിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ അനുപം ഖേർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയായിരുന്നു പ്രിതിഷിനെ അസഭ്യം പറഞ്ഞുകൊണ്ടുള്ള നീനയുടെ കമന്റ്. മകൾ മസാബയുടെ ജനന സർട്ടിഫിക്കറ്റ് നേരത്തെ പ്രിതീഷ് പരസ്യമാക്കിയതാണ് നീനയെ ചൊടിപ്പിച്ചത്.
‘പ്രിതിഷിനെ തന്തയില്ലാത്തവനെന്ന് ഞാൻ തുറന്നുവിളിക്കുന്നു. അയാൾ എന്നോട് എന്താണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമോ. അയാൾ എന്റെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മോഷ്ടിച്ച് പരസ്യമാക്കി’, നീന കമന്റിൽ കുറിച്ചു. ഇക്കാര്യത്തിനുള്ള തെളിവ് തന്റെ പക്കലുണ്ട്. അതിനാൽ, പ്രിതിഷിന് താൻ ആദരാഞ്ജലികൾ അർപ്പിക്കില്ലെന്നും നീന കമന്റ് ബോക്സിൽ എഴുതി.
നീനയും ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്സുമായുള്ള ബന്ധത്തിലുണ്ടായ കുഞ്ഞായിരുന്നു മസാബ. ഇവരുടെ ഐഡന്റിറ്റ് വെളിപ്പെടുത്തുന്നതിന് പ്രിതിഷ് മസാബയുടെ ജനന സർട്ടിഫിക്കറ്റ് മോഷ്ടിച്ചിരുന്നു എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഹൃദയാഘാതംമൂലം വ്യാഴാഴ്ച രാവിലെയായിരുന്നു പ്രിതിഷ് നന്ദിയുടെ മരണം. 73 വയസ്സായിരുന്നു. നന്ദി ഇംഗ്ലീഷില്‍ 40-ഓളം കവിതകള്‍ രചിച്ചു. ബംഗാളി, ഉറുദു, പഞ്ചാബി, എന്നിവയില്‍നിന്ന് കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്തിട്ടുമുണ്ട്. 1977-ല്‍ അദ്ദേഹത്തെ പദ്മശ്രീ നല്കി രാഷ്ട്രം ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]