
.news-body p a {width: auto;float: none;}
ആലപ്പുഴ: ദളിത് പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച 58കാരൻ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശിയായ സുഭാഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്. നവംബർ 16നായിരുന്നു സംഭവം. പന്ത്രണ്ടുകാരിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന വ്യാജേന ഇയാൾ കുട്ടിയുടെ ശരീരഭാഗങ്ങളിൽ അമർത്തി വേദനിപ്പിക്കുകയായിരുന്നു.
രക്ഷിതാക്കളോടൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയിൽ എത്തിയാണ് പെൺകുട്ടി ഇക്കാര്യം അറിയിച്ചത്. പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. വിവരമറിഞ്ഞ സുഭാഷ് ചന്ദ്രബോസ് ഒളിവിൽ പോയിരുന്നു. തുടർന്ന് പ്രതി രഹസ്യമായി ഇന്ന് പൊന്നാടിലുള്ള വീട്ടിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]