തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ മദ്യപാനം വീട്ടിൽ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അംഗങ്ങൾക്കുള്ള മദ്യപാന വിലക്ക് നീക്കി കൊണ്ടുള്ള പാർട്ടി പ്രവർത്തന രേഖയിലെ ഭേദഗതിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഇനി പുതിയ മാർഗരേഖ ജില്ലാ കൗൺസിലിൽ ചർച്ച ചെയ്യും. ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. മദ്യം കഴിക്കരുതെന്ന പാർട്ടിയുടെ മാർഗരേഖയാണ് മാറ്റിയിരിക്കുന്നത്.
‘മദ്യവർജനമാണ് പാർട്ടിയുടെ നയം. പാർട്ടി അംഗങ്ങൾ മദ്യപാനം വീട്ടിൽ വച്ചായിക്കോ. അംഗങ്ങൾ പരസ്യമായി മദ്യപിച്ച് ജനങ്ങൾക്ക് മുന്നിൽ നാലുകാലിൽ വരാൻ പാടില്ല. നിരോധനമല്ല നയം മദ്യവർജനമാണ്. മദ്യപാന ശീലം ഉണ്ടെങ്കിൽ അതിനെ തടയാൻ പാർട്ടി ആരുമല്ല. പക്ഷേ ഉത്തരവാദിത്തതോടെ പൊതുസമൂഹത്തിൽ ഇടപെടണം’,- ബിനോയ് വിശ്വം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]