രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിച്ച് നടന് ആസിഫ് അലി. രണ്ട് ഷോട്ടുള്ള ഒരു സീനില്‍ ആയിരുന്നു സുലേഖ ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ എഡിറ്റിങ്ങിന്റെ സമയത്ത് ചില സീനുകള്‍ മുറിച്ചുമാറ്റിയപ്പോള്‍ ആ ഷോട്ടുകളും അതില്പെട്ടു. ഇതോടെ ആദ്യമായി അഭിനയിച്ച ചിത്രം കാണാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമെത്തിയ സുലേഖ സങ്കടം താങ്ങാനാകാതെ കരഞ്ഞു.
സിനിമ കണ്ടിറങ്ങിയ ആസിഫ് ഇത് കാണുകയും സുലേഖയെ ആശ്വസിപ്പിക്കുകയുമായിരുന്നു. സുലേഖ ചേച്ചി തന്നോട് ക്ഷമിക്കണമെന്നും മന:പൂര്‍വ്വം ചെയ്തത് അല്ലെന്നും പറ്റിപ്പോയെന്നും ആസിഫ് അലി സുലേഖയോട് പറഞ്ഞു. ഇതിലും വലിയ ഭാഗ്യം തനിക്ക് കിട്ടാനില്ല എന്നായിരുന്നു സുലേഖയുടെ മറുപടി. ചേച്ചി ആ രണ്ട് ഷോട്ടുകളും മനോഹരമായിട്ടാണ് ചെയ്തത്. തന്റെ അടുത്ത ചിത്രത്തില്‍ സുലേഖയെ അഭിനയിപ്പിക്കുമെന്ന് ആസിഫ് അലി ഉറപ്പും നല്കി.
അതിനുശേഷം നടന്ന പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ ആസിഫ് അലി ഇക്കാര്യം പറയുകയും ചെയ്തു. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൂടെയുള്ളവരെ എപ്പോഴും പരിഗണിക്കുന്ന നടനാണ് ആസിഫ് അലിയെന്നും ഇങ്ങനെയായിരിക്കണം ഒരു മനുഷ്യന് പെരുമാറേണ്ടതെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]