മലയാളികളുടെ പ്രിയഗായകന് പി ജയചന്ദ്രന് ഈണമിട്ട് റിലീസായ ആദ്യ ഗാനമാണ് ‘നീലിമേ’. ശബ്ദമാധുര്യം കൊണ്ട് ആരാധക ഹൃദയം കവര്‍ന്ന അദ്ദേഹത്തിന്റെ ഈ പാട്ടും ജനം സ്വീകരിച്ചു. മഞ്ജുവാര്യരുടെ ഫെയ്സ്ബുക്ക് പേജിലൂടെ ജയചന്ദ്രന്റെ 78-ാം പിറന്നാള്‍ ദിവസമാണ് ഗാനം റിലീസ് ചെയ്തത്. ഭാവഗായകന്റെ ആലാപനം പോലെതന്നെ സുഖദവും സുന്ദരവുമായ ഗാനമാണ് നീലിമേ…
To advertise here, Contact Us
മറ്റൊരു ഗാനത്തിന്റെ റെക്കോഡിങ്ങിന്റെ ഇടവേളയില്‍ ഒപ്പമുണ്ടായിരുന്ന ഗാനരചയിതാവ് ബി.കെ. ഹരിനാരായണനോട് തനിക്ക് ഈണമിടാനായി ഒരു പല്ലവി കുറിക്കാന്‍ ജയചന്ദ്രന് ആവശ്യപ്പെടുകയും അവിചാരിതമായി പിന്നീട് അതൊരു മുഴുനീള ഗാനമായി മാറുകയുമായിരുന്നു.
ഗാനത്തിന്റെ ദൈര്‍ഘ്യം എഡിറ്റ് ചെയ്തത് സംഗീതസംവിധായകന് ബിജിബാലാണ്. സംഗീതസംവിധായകന് റാം സുരേന്ദര്‍ ഗാനത്തിന്റെ ഓര്ക്കസ്ട്രേഷന് നിര്‍വഹിച്ചിരുന്നു. വൈബ്സ് മീഡിയയാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. ഗാനത്തിന്റെ പിന്നണിക്കായി ഫ്ളൂട്ട്, സാക്സഫോണ് എന്നിവ റിസനും തബല ശിവനും വായിച്ചിരിക്കുന്നു. സുന്ദറാണ് സൗണ്ട് എന്‍ജിനീയര്‍. ഗാനത്തിന്റെ വിഷ്വല്‍ എഡിറ്റിങ് നിര്‍വഹിച്ചത് രാംദാസ് ആണ്. പോസ്റ്റേഴ്സ് & ടൈറ്റില്‍: ജയറാം രാമചന്ദ്രന് (പോസ്റ്റര്‍വാല), ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന്: ബാലു ആര്. നായര്‍, പാര്‍വതി വാര്യര്‍. കൂടാതെ, വേണു വാര്യര്‍, യൂനിസ് ഖാന്, ഷാജു സൈമണ്‍, ബിനീഷ് ദാമോദര്‍, ഫൈസല്‍ കീഴൂര്‍, ഹരി എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
ഗാനത്തെ കുറിച്ച് അന്ന് ബി.കെ. ഹരിനാരായണന് ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പും ഹൃദ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]