തൃശൂര്‍: ഒരു ഗായകനായി ഞാന്‍ ഇന്നു ജീവിക്കുന്നതിനു കാരണം പരമു അണ്ണന്റെ നല്ല മനസാണെന്ന് ഒരിക്കല്‍ പി ജയചന്ദ്രന് പറഞ്ഞിട്ടുണ്ട്. പാട്ട് പാടാന്‍ സ്റ്റുഡിയോയില്‍ എത്തി പാടാനാകാതെ പകച്ച് ഞാന്‍ വീട്ടിലേക്ക് മടങ്ങി. പിറ്റേ ദിവസം വീട്ടില്‍ ഒളിച്ചിരുന്ന എന്നെ വീണ്ടും സ്റ്റുഡിയോയില്‍ എത്തിച്ചത് പരമു അണ്ണന്റെ നല്ല മനസാണ് ‘ ശോഭന പരമേശ്വരന് നായരുടെ പതിമൂന്നാം ചരമവാര്‍ഷിക സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തിയപ്പോഴാണ് ജയചന്ദ്രന് ഇക്കാര്യം പറഞ്ഞത്.
പാലിയം ഗസ്റ്റ് ഹൗസ് ഹാളിലായിരുന്നു അന്നത്തെ ചടങ്ങ്. മലയാള സിനിമയെ ഭാരതപ്പുഴയിലേക്ക് കൊണ്ടുവന്നത് പരമു അണ്ണനാണെന്ന് ജയചന്ദ്രന് പറഞ്ഞിരുന്നു. എം.ടി വാസുദേവന്‍ നായരെ പോലെയുള്ള മഹാനായ എഴുത്തുകാരനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് പരമു അണ്ണനാണെന്ന് അന്നത്തെ യോഗത്തില്‍ വിദ്യാധരന് മാസ്റ്റര്‍ അനുസ്മരിച്ചിരുന്നു. പരമു അണ്ണനെ കുറിച്ചുള്ള ഭാവഗായകന്റെ വെളിപ്പെടുത്തല്‍ മലയാളിക്ക് വളരെ അധികം കൗതുകം നിറഞ്ഞതായിരുന്നു.
പാടാനാകാതെ തിരിച്ചെത്തിയ ജയചന്ദ്രനെ അന്ന് പരമു അണ്ണന് തിരിച്ചെത്തിച്ചില്ലായിരുന്നുവെങ്കില് മലയാളി ഉള്ളിടത്തോളം കാലം ഓര്‍മ്മിക്കാനായി ഒരു പിടി മികച്ച ഗാനങ്ങള്‍ ഒരുപക്ഷേ ലഭിക്കില്ലായിരുന്നു. 1965ല്‍’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ പി.ഭാസ്കരന്റെ രചനയില്‍ പിറന്ന ‘ഒരുമുല്ലപ്പൂമാലയുമായ് ‘ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിയാണ് ചലച്ചിത്ര ഗാന ലോകത്തേക്ക് പി.ജയചന്ദ്രന്റെ ചുവടുവെപ്പ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് , ഹിന്ദി ഭാഷകളിലായി 15,000ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചു. പി ജയചന്ദ്രന്റെ ഗാനങ്ങള്‍ ഏറ്റുപാടാത്ത ഒരു മലയാളിപോലും ഉണ്ടാകില്ലെന്നതാണ് അദ്ദേഹം ആലപിച്ച ഗാനങ്ങളുടെ മനോഹാരിതയ്ക്ക് തെളിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]