കണ്ണൂർ: സോഷ്യൽമീഡിയയിൽ അശ്ലീല കമന്റിട്ട വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നടി ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്ന കുറിപ്പിനോടൊപ്പമാണ് ദിവ്യ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവച്ചത്. അശ്ലീല കമന്റിട്ട വ്യക്തിയുടെ വിവരങ്ങളും സ്ക്രീൻഷോട്ടുകളും ദിവ്യ പങ്കുവച്ചിട്ടുണ്ട്.
‘സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണ്.സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നുവരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സോഷ്യൽ മീഡിയയിൽ ചെയ്യുന്നത്’- ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
അശ്ലീല കമന്റിട്ട വിമൽ എന്ന വ്യക്തിക്കെതിരെ കണ്ണൂരിലെ വനിത പൊലീസ് സ്റ്റേഷനിലാണ് ദിവ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദിവ്യയെയും മകളെയും രൂക്ഷമായി അപമാനിക്കുന്ന തരത്തിലുളള കമന്റുകളടങ്ങിയ സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനകം തന്നെ ദിവ്യയെ പിന്തുണച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണ്. സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നുവരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്കു എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നത്. അശ്ലീല കഥകളുണ്ടാക്കി ഓൺലൈൻ ചാനൽ വഴി പണമുണ്ടാക്കുന്ന കുറെയെണ്ണം വേറെ. വയറ്റ് പിഴപ്പിന് എന്തൊക്കെ മാർഗ്ഗമുണ്ട്. അന്തസുള്ള വല്ല പണിക്കും പോയി മക്കൾളുടെ വയറു നിറക്ക്. ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ
വിമൽ
കുന്നത്തുള്ളി വീട്
S/oമണിമോൻ മകൻ
കൈപ്പറമ്പ് സെന്ററിൽ നിന്നും പുത്തൂർ എൽ പി സ്കൂൾ വഴി .കൈപ്പറമ്പ് തൃശൂർ.
(9544369548). (കണ്ണൂർ വനിതാ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു )
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]