
സ്വവർഗ വിവാഹത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും ഇത്തരം വിഷയങ്ങളിൽ തീർപ്പു കൽപിക്കേണ്ടത് കോടതിയല്ലെന്നും കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. ഈ വിഷയത്തിൽ സർക്കാരും ജുഡീഷ്യറിയും തമ്മിൽ ഒരു തർക്കമുണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്വവർഗ വിവാഹം സംബന്ധിക്കുന്ന ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വവർഗ പങ്കാളികളാണ് ഹർജികളുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
വിവാഹം പോലുള്ള അത്യന്തം സെൻസിറ്റീവും സുപ്രധാനവുമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്നും നിയമമന്ത്രി പറഞ്ഞു. ചില നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമുണ്ട്.
ആർട്ടിക്കിൾ 142 പ്രകാരം കോടതിക്ക് നിയമങ്ങൾ രൂപീകരിക്കാൻ കഴിയും. നിലവിലുള്ള നിയമത്തിലെ എന്തെങ്കിലും പോരായ്മ പരിഹരിക്കണമെന്ന് തോന്നിയാൽ, ചില വ്യവസ്ഥകളോടെ കോടതിക്ക് അതും ചെയ്യാം.
എന്നാൽ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന ഒരു വിഷയത്തിൽ തീരുമാനമെടുക്കേണ്ട ഫോറം സുപ്രീംകോടതിയല്ലെന്നും റിജിജു കൂട്ടിച്ചേർത്തു.
The post സ്വവർഗ വിവാഹം തീരുമാനിക്കേണ്ടത് ജനങ്ങൾ, കോടതി അല്ല; കേന്ദ്രമന്ത്രി കിരൺ റിജിജു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]