ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും പ്രശസ്ത കൊറിയോഗ്രാഫറായ ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനശ്രീയുടെ ചിത്രങ്ങളെല്ലാം ചെഹല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങള്‍ പ്രചരിച്ചുതുടങ്ങിയത്. ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകളുണ്ടെന്നും വേര്‍പിരിയലിന് തയ്യാറെടുക്കുകയാണെന്നും കുടുംബവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതിനിടെയാണ് ധനശ്രീയും കൊറിയോഗ്രാഫറും സുഹൃത്തുമായ പ്രതീക് ഉതേകറുമൊത്തുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങള്‍ തള്ളി പ്രതീക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതീക് ഉതേകറിന്റെ പ്രതികരണം. ഇത്തരം അഭ്യൂഹങ്ങള്‍ സത്യമല്ലെന്നും ഒരു വൈറല്‍ ചിത്രത്തെ മാത്രം അടിസ്ഥാനമാക്കി കാര്യങ്ങള്‍ വിലയിരുത്തരുതെന്നും പ്രതീക് വ്യക്തമാക്കി.
ഗുരുഗ്രാമില്‍വെച്ച് 2020 ഡിസംബറിലാണ് ചെഹലും ധനശ്രീയും വിവാഹിതരാകുന്നത്. 2023 മുതല്‍ തന്നെ ഇരുവരും അകല്ച്ചയിലായിരുന്നതായാണ് റിപ്പോര്‍ട്ട്. ധനശ്രീ വര്‍മ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ചെഹലിന്റെ പേര് മാറ്റിയിരുന്നു. തൊട്ടടുത്ത ദിവസം ചാഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇങ്ങനെ കുറിച്ചു, ‘ന്യൂ ലൈഫ് ലോഡിങ്’. എന്നാല്‍ പിന്നീട് വിവാഹമോചനം സംബന്ധിച്ച ആ ഘട്ടത്തില്‍ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ ചാഹല്‍ തള്ളിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]