ടോക്സിക്കിന്റെ ടീസർ റിലീസായതിന് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ചിത്രത്തിലെ നായകൻ യഷിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായിക ഗീതു മോഹൻദാസ്. മുന്നോട്ടുള്ള യാത്രയുടെ ആവേശത്തിനപ്പുറം മറ്റൊന്നും അദ്ദേഹത്തിന് ഉറപ്പുള്ള കാര്യമല്ല. സിനിമയോട് അചഞ്ചലമായ അഭിനിവേശമുള്ള നടനാണ് യഷെന്നും ഗീതു ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ടോക്സിക് എന്ന ചിത്രം സമ്പ്രദായികമായ കാര്യങ്ങളെ തിരുത്തുകയും നമ്മുടെ ഉള്ളിലെ സംഘർഷങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യും. യാഷിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ചിത്രത്തിന്റെ ചെറിയ ഒരു ഭാഗം ഇന്ന് പുറത്തുവിട്ടിരുന്നു. മറ്റുള്ളവർ സാധാരണമായി കാണുന്ന കാര്യങ്ങളെ അസാധാരണമായി നോക്കിക്കാണുന്ന ഒരാളോടൊപ്പം ഈ സിനിമയുടെ ലോകം എഴുതാൻ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്.
രണ്ട് വ്യത്യസ്ത ചിന്താശ്രേണികൾ തമ്മിലുള്ള കുട്ടിമുട്ടലിൽ അതിന്റെ ഫലം വിട്ടുവീഴ്ചയോ സംഘർഷങ്ങളോ അല്ല. മറിച്ച്, ഭാഷയുടേയും സംസ്കാരത്തിന്റേയും അതിർവരമ്പുകൾക്കപ്പുറം കലാപരമായി കൊമേഴ്സ്യൽ കഥ പറയുന്നതിലെ കൃത്യതയ്ക്കാവശ്യമായ പരിവർത്തനമാണ്. വെറും കാഴ്ചയ്ക്കപ്പുറത്തേക്ക് അനുഭവിക്കാനാകുന്ന സിനിമാ അനുഭവം പ്രേക്ഷകർക്ക് നൽകാനാകുമെന്ന പ്രതീക്ഷയും ഗീതുവിന്റെ കുറിപ്പിലുണ്ട്.
നേരത്തെ, ഗീതു മോഹൻദാസിനെ ഉന്നംവെച്ചുള്ള വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജി പണിക്കര്‍ രംഗത്തെത്തിയിരുന്നു. സ്റ്റേറ്റ് കടന്നപ്പോൾ ഗീതു അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തിയെന്ന് നിതിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. വലിയ ബജറ്റില്‍ വിദേശ താരങ്ങളടക്കം ഉള്‍പ്പെടുന്ന വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ടോക്സിക്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]