കൊച്ചി : നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് കൊച്ചിയില്‍ എത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ എത്തിച്ച ശേഷം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല. നാളെയായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. ബോബി ചെമ്മണ്ണൂരിനെതിരെ മറ്റ് പരാതികള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു ,ബോബി ചെമ്മണ്ണൂര്‍ കോയമ്പത്തൂരില്‍ പുതിയ ജുവലറിയുടെ ഉദ്ഘാടനത്തിന് പോകാനിരിക്കെയാണ് വയനാട്ടില്‍ നിന്ന് കസറ്റഡിയില്‍ എടുത്തത്. ജുവലറിയുടെ ഉദ്ഘാടനം ഇന്നായിരുന്നു.
ബോബി ചെമ്മണ്ണൂരും നടി ഹന്‍സികയും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ബോബിയെ കസറ്റഡിയില്‍ എടുത്തിട്ടും ഉദ്ഘാടന ചടങ്ങുകള്‍ കോയമ്പത്തൂരില്‍ നടന്നിരുന്നു.കൊച്ചിയിലെ അഭിഭാഷകരുമായി ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത് ആലോചിച്ചിരുന്നുവെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനായിരുന്നു നീക്കം. ഉന്നതതല നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൊച്ചി പൊലീസ് ബോബിയെ കസറ്റഡിയില്‍ എടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രിയുമായും പൊലീസ് മേധാവിയുമായും ഹണി റോസ് സംസാരിച്ചിരുന്നു. നിയമ നടപടിയില്‍ നന്ദിയുണ്ടെന്നും ഹണി റോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഹണി റോസിന്റെ ധീരമായ പോരാട്ടത്തിന് സിനിമ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മയായ ഫെഫ്ക പിന്തുണ അറിയിച്ചു. മന്ത്രി ആര് ബിന്ദുവും നടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളായതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെടുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ബോബി ചെമ്മണ്ണൂരിന്റെ അറസറ്റ് നല്ല മാറ്റത്തിനുളള തുടക്കമാകട്ടെയെന്നും ബിന്ദു പറഞ്ഞു.