ഡിസംബർ അവസാനമാകുമ്പോൾ തന്നെ ആളുകൾ ന്യൂ ഇയർ റസല്യൂഷനെപ്പറ്റി ചിന്തിച്ചുതുടങ്ങും. പതിവായി ജിമ്മിൽ പോകുമെന്നും മദ്യപാനം ഉപേക്ഷിക്കുമെന്നുമൊക്കെയായിരിക്കും ഓരോരുത്തരും പ്ലാൻ ചെയ്യുക. പുതുവർഷം ആരംഭിച്ച് കുറച്ചുദിവസം ഇത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവരുണ്ട്.
ചിലർക്ക് വർഷത്തിൽ ആദ്യമാസം ‘ഡ്രൈ ജനുവരി’ ആയിരിക്കും. അതായത് മദ്യപാനം ഒരു മാസത്തേക്ക് വേണ്ടെന്ന് വയ്ക്കും. ഇതൊരു ട്രെൻഡായി മാറുകയും ചെയ്തു. ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഈ തീരുമാനം. അമേരിക്കയിലാണ് കൂടുതലായും ഈ ട്രെൻഡ് കണ്ടുവരുന്നത്.
എന്നാൽ പുതിയ ട്രെൻഡായ ‘ഡാംപ് ജനുവരി'(damp january) യെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്താണ് ഇതിനെപ്പറ്റി വിദഗ്ദ്ധർ പറയുന്നത്. ഡ്രൈ ജനുവരിയുടെ ഒരു ബദലായിട്ടാണ് ഇത് ഉയർന്നുവന്നിരിക്കുന്നത്. ഡ്രൈ ജനുവരിയുടെ ചെറിയൊരു ‘പതിപ്പാണ്’ ഇതെന്ന് വേണമെങ്കിൽ പറയാം. മദ്യവുമായി ബന്ധപ്പെട്ടത് തന്നെയാണിത്.
‘ഡാംപ് ജനുവരി'(damp january)
മദ്യം പൂർണമായും ഉപേക്ഷിക്കുന്നതാണ് ഡ്രൈ ജനുവരി. എന്നാൽ മദ്യം പൂർണമായും ഉപേക്ഷിക്കാതെ, എത്ര മദ്യം കഴിക്കണമെന്ന് ആളുകൾക്ക് സ്വയം തീരുമാനിക്കാമെന്നാതാണ് ഡാംപ് ജനുവരി കൊണ്ട് ഉദ്ദേശിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ സാധാരണ ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുകയോ, അല്ലെങ്കിൽ കുറഞ്ഞ അളവിൽ ആൽക്കഹോൾ കണ്ടന്റുള്ള പാനീയങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്നതാണിത്. യു കെ യിലാണ് കൂടുതലായി ഈ ട്രെൻഡ് കണ്ടുവരുന്നത്.
ആളുകൾക്ക് പാനീയങ്ങളുടെ എണ്ണം കുറയ്ക്കാം അല്ലെങ്കിൽ കുറഞ്ഞ ആൽഹോൾ ഉള്ളവ തിരഞ്ഞെടുക്കാം. ചിലർ എന്നും ഡിന്നറിന് ഒരു ഗ്ലാസ് വൈൻ ഉപയോഗിക്കുന്നു. മറ്റ് മദ്യ സത്ക്കാരങ്ങളൊക്കെ ഒഴിവാക്കുന്നു. വേറെ ചിലർ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം വളരെ ചെറിയ അളവിൽ മദ്യം ഉപയോഗിക്കുന്നു.
2023ൽ കമ്പനിയുടെ ‘ഡാമ്പ് ജനുവരി’ ചലഞ്ചിൽ 25,000 പേർ പങ്കെടുത്തതായി ‘സണ്ണിസൈഡ്’ സഹസ്ഥാപകനായ ഇയാൻ ആൻഡേഴ്സനെ പ്രതികരിച്ചു. 68 ശതമാനം പേർ ‘ഡ്രൈ ജനുവരി’ എന്നതിനേക്കാൾ ‘ഡാംപ് ജനുവരി’ ആണ് ഇഷ്ടപ്പെടുന്നതെന്ന് സ്ഥാപനം കണ്ടെത്തി.
‘ഡാമ്പ് ജനുവരി’ പരീക്ഷിച്ചവർ പണം ലാഭിക്കുകയും നന്നായി ഉറങ്ങുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്തു. കൂടാതെ ‘ഡ്രൈ ജനുവരി’ പരീക്ഷിച്ചവരേക്കാൾ കൂടുതൽ ശ്രദ്ധയും ഉൽപ്പാദനക്ഷമതയും ഇവർക്കുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘എന്റെ ദൈനംദിന ജീവിതത്തിൽ ധാരാളം ഭക്ഷണപാനീയ ഉപഭോഗം ഉൾപ്പെടുന്നു, എനിക്കിത് ഇഷ്ടമാണ്. ഞാൻ എന്നെ ഒരു ഭക്ഷണപ്രിയയായി കണക്കാക്കുന്നു, മദ്യപാന ചടങ്ങ് ഞാൻ ആസ്വദിക്കുന്നു. ഒരു മാസം പൂർണമായും മദ്യം ഉപയോഗിക്കാതിരിക്കുക പ്രയാസമാണ്. അതിനാൽ ഉപയോഗം കുറച്ചു.’- ‘ഡാമ്പ് ജനുവരി’ ചലഞ്ചിൽ പങ്കെടുക്കുന്ന ഒരു സ്ത്രീ പറഞ്ഞു.
വിദഗ്ദ്ധർ പറയുന്നത്
ആരോഗ്യം മെച്ചപ്പെടുത്താൻ കൂടുതൽ സഹായിക്കുന്നത് ഡ്രൈ ജനുവരിയാണെന്ന് വിക്ടോറിയ സർവകലാശാലയിലെ കനേഡിയൻ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സബ്സ്റ്റൻസ് യൂസ് റിസർച്ചിന്റെ ഡയറക്ടർ ഡോ തിമോത്തി നൈമി പറഞ്ഞു. ഇത് ശരീരഭാരം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ സഹായിക്കുന്നു.
എന്നാൽ ‘ഡ്രൈ ജനുവരി’ എന്നതിനേക്കാൾ’ഡാം ജനുവരി’ യാണ് കൂടുതൽ നല്ലതെന്നാണ് വേറെ ചിലർ അഭിപ്രായപ്പെടുന്നത്. മദ്യപാനം ഒറ്റയടിക്ക് നിർത്തിയാൽ ക്ഷീണവും ഉന്മേഷക്കുറവുമൊക്കെയുണ്ടാകുമെന്നാണ് അവരുടെ വാദം. ‘ഡ്രൈ ജനുവരി’ എന്നതിനേക്കാൾ വളരെ കുറച്ച് സമ്മർദമാണ് ഇത് ജനങ്ങളിൽ ചെലുത്തുന്നതെന്നും അവർ പറയുന്നു.
നിങ്ങളുടെ മദ്യപാനശീലം ദീർഘകാലാടിസ്ഥാനത്തിൽ മാറ്റുന്നതിനുള്ള മികച്ച തുടക്കമായിരിക്കും ഡാംപ് ജനുവരിയെന്ന് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസറായ മാറ്റ് ഫീൽഡ് വ്യക്തമാക്കി. ‘ഡ്രൈ ജനുവരി അപ്രായോഗികമാണ്. നിരാശയോടെ വർഷം തുടങ്ങുന്നത് നല്ലതല്ല. ഡാംപ് ജനുവരിയാണ് നല്ലതെന്ന് മറ്റൊരാളും പറയുന്നു.