ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന സൂപ്പർതാരം യാഷ് നായകനാകുന്ന ടോക്സിക്കിന്റെ ആദ്യ ടീസർ പുറത്ത്. കെജിഎഫ് എന്ന ചിത്രത്തിലൂടെ മലയാളികളടക്കമുള്ളവർക്കിടയിൽ താരമായി മാറിയ യാഷിന്റെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് ടീസറിൽ കാണാനാകുക. വെളുത്ത സ്യൂട്ടും ഫെഡോറ ഹാറ്റും അണിഞ്ഞ് ചുരുട്ടും വെച്ച് വിന്റേജ് കാറിൽ വന്നിറങ്ങുന്ന താരത്തിന്റെ ദൃശ്യമാണ് ടീസറിലുള്ളത്. ഒപ്പം നടൻ സുദേവ് നായരെയും കാണാം. താരത്തിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. മണിക്കൂറുകൾക്കകം 20 ലക്ഷത്തോളം പേരാണ് ടീസർ കണ്ടത്.
നവീൻ കുമാർ ഗൗഡ എന്ന യാഷിന്റെ 39-ാം പിറന്നാൾ ദിനമാണിന്ന്. ടോക്സിക്- എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സ് എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. കെജിഎഫ് പോലെ തന്നെ മാസ് എന്റർടെയ്നർ ആകും ചിത്രമെന്നതിന്റെ സൂചനയാണ് ടീസറിലൂടെ ലഭിക്കുന്നത്. 22 ചിത്രങ്ങളാണ് താരത്തിന്റേതായി ഇതുവരെ പുറത്തുവന്നത്. മൂത്തോൻ എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. കെവിഎൻ പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട് നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 10നാണ് ചിത്രത്തിന്റെ റിലീസ് തീയതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]