കൊച്ചി: കൊച്ചിയിൽ നൃത്തപരിപാടിയ്ക്കിടെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയിൽ എംഎൽഎ എത്തിയെന്നും സ്റ്റാഫ് അംഗങ്ങളോട് ഫോണിൽ സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചു. അപകടം നടന്നിട്ട് ഇന്ന് പത്ത് ദിവസം ആകുന്നു.
പോസ്റ്റിന്റെ പൂർണരൂപം
‘Coordinate everything’..
അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം..
മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി ..
ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകൻ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും, സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിയ്ക്കാൻ ആവശ്യപ്പെട്ടത്..
ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് ‘Coordinate Everything’.., തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവർത്തിക്കണമെന്നും MLA യുടെ തന്നെ ഇടപെടൽ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിർദ്ദേശിച്ചു..
മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങൾക്ക് നിർദ്ദേശം നൽകി ചേച്ചി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണ് നൽകുന്നത്. ഒരാഴ്ച കൂടി ചേച്ചി ഐ.സി.യു.വിൽ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
Our Heartfelt Thank You to Everyone for Your Prayers and Thoughts.. -Team Admin
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]