
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ഇനി സ്കൂൾ കലോത്സവത്തിൽ പങ്കടുക്കാൻ ഒരവസരമില്ല, കാരണം പ്ലസ്ടുവിലാണ് പഠിക്കുന്നത്. അതിനാൽത്തന്നെ മിന്നിച്ചേക്കണേ… എന്ന പ്രാർത്ഥനയിലായിരുന്നു വെങ്കടേഷ് മല്ലൻ. കൊല്ലം സെന്റ് അലോഷ്യസ് എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് വെങ്കടേഷ്. എ ഗ്രേഡ് കിട്ടിയതോടെ ഏറെ സന്തോഷം.
ഇത്തവണത്തെ മത്സരത്തിൽ മൈക്കിന് ചിലസാങ്കേതിക പ്രശ്നങ്ങളുണ്ടായി. തൊട്ടുമുമ്പ് മത്സരിച്ച കുട്ടി മൈക്ക് ഓഫ് ചെയ്തിട്ടാണ് വേദി വിട്ടത്. ഇതറിയാതെ വെങ്കടേഷ് വേദിയിലെത്തി. മത്സരംതുടങ്ങി. ഒടുവിൽ മറ്റൊരാൾ വന്ന് മെെക്ക് ഓൺചെയ്തു. മൈക്ക് ഓഫാണെന്നറിഞ്ഞിട്ടും പതറാതെ മത്സരിക്കാൻ വെങ്കടേഷിനായി.
രണ്ടാം ക്ലാസ് മുതൽ മൃദംഗം പഠിക്കുന്നുണ്ടെന്ന് വെങ്കടേഷ് പറയുന്നു. കൂടാതെ ഓടക്കുഴലും പഠിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഓടക്കുഴൽ മത്സരത്തിലും എഗ്രേഡ് നേടാൻ കഴിഞ്ഞു. അതിനാൽത്തന്നെ ഇരട്ടി സന്തോഷത്തോടെയാണ് വെങ്കടേഷ് തിരുവനന്തപുരം വിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയാണ് വെങ്കടേഷ് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ഓടക്കുഴലിനും മൃദംഗത്തിനും എഗ്രേഡ് ആയിരുന്നു. മൃദംഗത്തിൽ ഭാസിയും ഓടക്കുഴലിൽ കൊല്ലം പ്രാൺ കുമാറുമാണ് ഗുരു. പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന വേണു മല്ലൻ ആണ് വെങ്കടേഷിന്റെ പിതാവ്. അമ്മ:രേഖ. ഏക മകനാണ്.