തിരുവനന്തപുരം: ഹയർസെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരവേദിയിൽ പ്രാർത്ഥയോടെ അമ്മ സുമിത കാത്തു നിന്നു. ഒടുവിൽ ചുവടു പിഴക്കാത്ത നൃത്തത്തിന് എ ഗ്രേഡിൻ്റെ പൊൻതിളക്കം. ഈ വിജയം പ്രഭിഷ്ണയുടെ മാത്രമായിരുന്നില്ല. ഒരിക്കൾ അവൾക്കായി ചിലങ്ക ഉപേക്ഷിച്ച ചേച്ചിയുടേതും തുന്നൽ പണിയിലൂടെ നൃത്തം പഠിപ്പിക്കുന്ന അമ്മയുടേതുമാണ്. മഹിഷാസുരമർദ്ധിനിയെയാണ് അവതരിപ്പിച്ചത്. ഗുരുക്കന്മമാരുടെയും കടം വീട്ടാൻ കടൽ കടന്ന അച്ഛൻ്റേതുമാണ്.
മലപ്പുറം പലേമാട് എസ്.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ പ്രഭിഷ്ണ മൂന്നര വയസു മുതൽ കലാമണ്ഡലം സുപ്രിയയുടെയും മകൾ ഹരിനന്ദയുടെയും കീഴിൽ നൃത്തം അഭ്യസിക്കുന്നു. നാലാം ക്ലാസുകാരിയായിരുന്ന ചേച്ചി വൈഷ്ണയുടെ നൃത്ത പഠനത്തിന് കൂട്ടുപോയതായിരുന്നു കുഞ്ഞ് പ്രഭിഷ്ണ. ചേച്ചിയിൽ നിന്ന് ചുവടുകൾ പഠിച്ചു. പതിയെ നൃത്ത വിദ്യാലയത്തിൽ പോകണമെന്ന് ആഗ്രഹം. എന്നാൽ രണ്ടു പേരെയും നൃത്തം പഠിപ്പിക്കാൻ സാമ്പത്തികം തടസമായി.മനസില്ലാ മനസോടെ ഒരാളോട് സുമിതയ്ക്ക് പറയേണ്ടി വന്നു. അനിയത്തിയുടെ സ്വപ്നത്തിനായി വൈഷ്ണ എന്നന്നേക്കുമായി ചിലങ്ക അഴിച്ചു. ഫീസിനായി രാപകലില്ലാതെ സുമിത തുണികൾ തയ്ച്ചു. കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ പ്രദീപിൻ്റെ ദിവസകൂലി വീട്ടു ചിലവിനായി ഉപയോഗിച്ചു. ഒടുവിൽ കടം കൂടിയപ്പോൾ ഒന്നര വർഷം മുൻപ് പ്രദീപ് ഗർഫിലേക്ക് പോയി.
ഫീസ് കണക്കു പറഞ്ഞ് ചോദിക്കാതെയാണ് കലാമണ്ഡലം സുപ്രിയയുടെയും മകൾ ഹരിനന്ദയും നൃത്തം പഠിപ്പിക്കുന്നത്.ടീച്ചറെ ബുദ്ധിമുട്ടിക്കാതിരിക്കാൻ തയ്യൽ കടയിൽ നിന്ന് കിട്ടുന്ന പണം പലതവണകളായി ടീച്ചർക്ക് അമ്മ നൽകും. ചിലപ്പോൾ ഒരു വർഷം എടുക്കും ഫീസ് മുഴുവനായി നല്കാന്. പ്രഭിഷ്ണയുടെ നൃത്തത്തിനോടുള്ള ഇഷ്ടവും അവളുടെ കഴിവും കൊണ്ടാണ് അവൾക്കൊപ്പം നിൽക്കുന്നതെന്ന് അദ്ധ്യാപിക സുപ്രിയ പറയുന്നു കഴിഞ്ഞ വർഷം ഭരതനാട്യത്തിലും ദേശഭക്തിഗാനത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി.സഹോദരൻ :നിഖിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]