
.news-body p a {width: auto;float: none;}
കാട്ടാക്കട: പൂവച്ചലിൽ 82കാരിയെ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ രണ്ടു പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ സ്വദേശി സച്ചിൻ, പാലേലി സ്വദേശിയും പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരനുമായ ലാലു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു,
ഇന്ന് ഉച്ചയോടെ പൂവച്ചൽ ജംഗ്ഷന് സമീപം സച്ചിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം. നക്രാഞ്ചിറ സ്വദേശിയായ വൃദ്ധ ഭിക്ഷയെടുത്താണ് ജീവിക്കന്നത്. വീട്ടിലെൽ ഭിക്ഷ യാചിച്ചെത്തിയ വൃദ്ധയ്ക്ക് ഇവർ പത്ത് രൂപ നൽകിയിരുന്നു. പണം വാങ്ങി മടങ്ങിപ്പോകുമ്പോഴാണ് ഇവർ വൃദ്ധയെ തടഞ്ഞ് വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചുകയറ്റി പൂട്ടിയിട്ടത്.
വൃദ്ധ നിലവിളിച്ചെങ്കിലും പോകാൻ അനുവദിച്ചില്ല. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസാണ് വൃദ്ധയെ മോചിപ്പിച്ചത്. വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. തുടർന്ന് സച്ചിനേയും ലാലുവിനേയും കസ്റ്റഡിയിലെടുത്തു. ഇരുവരേയും കോടതിയിൽ ഹാജരാക്കി. പൊലീസുകാരൻ സസ്പെൻഷനിലാണ്.