
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കളരിച്ചുവടുകളെ ഓർമിപ്പിക്കുമാറ് പാർവതി കസേരയിൽ നിന്ന് ചാടി ഉയർന്നപ്പോൾ ക്യാമറാക്കണ്ണുകൾ തുരുതുരാമിന്നി. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വേദി ഏഴിൽ നടന്ന നങ്ങ്യാർകൂത്ത് മത്സരത്തിലെ ഒരു രംഗമാണ് പറഞ്ഞത്. കഥകളി പഠിക്കാൻ മോഹിച്ചെത്തി നങ്ങ്യാർകൂത്തിൽ പുലിയായതാണ് തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂളിലെ ഈ പ്ളസ് വൺ വിദ്യാർത്ഥിനി.
കൊവിഡ് സമയത്ത് കഥകളിയിൽ പുറപ്പാട് വരെ പഠിച്ചെങ്കിലും തുടരാനായില്ല. അങ്ങനെയാണ് ഗുരു മാർഗി ഉഷയുടെ ശിക്ഷണത്തിൽ നങ്യാർകൂത്ത് അഭ്യസിച്ചു തുടങ്ങിയത്. നാല് വർഷമായി പഠനം തുടരുകയാണ്. സാധാരണ വിദ്യാരംഭ കാലങ്ങളിൽ കൗതുകം തോന്നി പലരും വന്ന് ചേരുന്നതാണെങ്കിലും അന്ന് എട്ടാം ക്ളാസ് വിദ്യാർത്ഥിനിയായിരുന്ന പാർവതിയുടെ ആത്മാർപ്പണമാണത്തിന്റെ ഫലമാണ് വേദിയിൽ കണ്ടതെന്ന് മാർഗി ഉഷ പറയുന്നു. വിദേശത്ത് ഐ.ടി ഉദ്യോഗസ്ഥനായ പ്രദീപാണ് അച്ഛൻ. അമ്മ പ്രവീണ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]