
സ്വന്തം ലേഖകൻ
കോട്ടയം : ചിങ്ങവനം പോലീസ് സ്റ്റേഷനിലെ മുൻ പ്രൊബേഷൻ എസ് ഐയെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല. നിലവിൽ തലശ്ശേരി സ്റ്റേഷനിലെ എസ് ഐ ആയ ലിനേഷിനെയാണ് ഏപ്രിൽ 24 മുതൽ കാണാതായത്.
രാവിലെ വയർലെസ് അറ്റൻഡ് ചെയ്യാൻ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ലിനേഷ്. സ്റ്റേഷനിൽ നിന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ലിനേഷിനെ അതിരാവിലെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു.
വയർലെസ് അറ്റൻഡ് ചെയ്യൻ രാവിലെ എട്ടിന് സ്റ്റേഷനിലെത്തേണ്ട ലിനേഷിനെ പിന്നീട് ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. അന്നേ ദിവസം മണവാട്ടി ജങ്ഷനിലെ എടി എമ്മിൽ നിന്നും ലിനേഷ് രണ്ടായിരം രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ പത്തുവർഷം സേവനമനുഷ്ഠിച്ച ശേഷമാണ് രണ്ടുവർഷം മുൻപ് ഇദ്ദേഹം എസ്. ഐയായി കേരളാ പൊലിസിലെത്തിയത്.
ജോലിയിലെ അമിത സമ്മർദ്ദമാണ് ലിനേഷിന്റെ തിരോധാനത്തിന് പിന്നിലെന്നാണ് ആരോപണം . അമിത ജോലി ഭാരം മൂലം ഉദ്യോഗസ്ഥരെല്ലാം തന്നെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും സ്വസ്ഥമായി കിടന്നുറങ്ങാൻ ഇവർക്ക് സാധിക്കുന്നില്ല.
പെറ്റി കേസുകളിലെ ടാർഗറ്റ് തികച്ചില്ലങ്കിൽ മേലുദ്യോഗസ്ഥരുടെ പുളിച്ച തെറിയാണ് വയർലെസ്സ് വഴിയെത്തുന്നത്. ടാർഗറ്റ് തികയ്ക്കാൻ പലപ്പോഴും കള്ളക്കേസ് വരെ ഉണ്ടാക്കേണ്ടിവരും പോലീസുകാർക്ക്.
ലിനേഷിനെപോലെയുള്ള നിരവധി ഉദ്യോഗസ്ഥർ ജോലി ഭാരം മൂലം ഗതികേടിലാണ്.
ജനങ്ങൾക്ക് സേവനം നൽകേണ്ട ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ നട്ടം തിരിയുന്നത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]