
.news-body p a {width: auto;float: none;} മീററ്റ്: പാർട്ണർ ഹോട്ടലുകൾക്കായി പുതിയ ചെക്ക് ഇൻ നയങ്ങൾ അവതരിപ്പിച്ച് ട്രാവൽ ബുക്കിംഗ് സ്ഥാപനമായ ഓയോ. ഈ വർഷം മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും.
പുതിയ നയങ്ങൾ പ്രകാരം അവിവാഹിതരായ ദമ്പതികൾക്ക് ഓയോ ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യാൻ സാധിക്കില്ല. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് പുതിയ മാറ്റം തുടങ്ങുന്നത്.
പുതിയ പോളിസി പ്രകാരം എല്ലാ ദമ്പതികളും ചെക്ക് ഇൻ സമയം ബന്ധം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം. ഓൺലൈൻ ബുക്കിംഗിലും ഇത് ബാധകമായിരിക്കും.
തങ്ങളുടെ അനുമാനങ്ങൾക്ക് അനുസൃതമായി ദമ്പതികൾക്ക് ബുക്കിംഗ് നിരസിക്കാൻ പാർട്ണർ ഹോട്ടലുകൾക്ക് വിവേചനാധികാരം നൽകിയിട്ടുള്ളതായും ഓയോ അറിയിച്ചു. തുടക്കത്തിൽ മീററ്റിലാണ് പുതിയ നയം നടപ്പിലാക്കുന്നതെങ്കിലും മറ്റും നഗരങ്ങളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കുമെന്നാണ് വിവരം.
ഈ വിഷയത്തിൽ പരിഹാരം കാണാൻ മീററ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ വിവിധ സാമൂഹിക സംഘടനകൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഓയോ വ്യക്തമാക്കി. ഓയോ ഹോട്ടലുകളിൽ അവിവാഹിതരായ ദമ്പതികളെ ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കരുതെന്ന് മറ്റ് നഗരങ്ങളിലെ നിവാസികൾ അഭ്യർത്ഥിച്ചതായും കമ്പനി വ്യക്തമാക്കുന്നു.
‘സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ആതിഥ്യ മര്യാദകൾ ഉയർത്തിപ്പിടിക്കാൻ ഓയോ പ്രതിജ്ഞാബദ്ധമാണ്. വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതിനൊപ്പം തന്നെ നിയമപാലകരുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള ഉത്തരവാദിത്തവും ഞങ്ങൾ തിരിച്ചറിയുന്നു.
പുതിയ നയം കാലാകാലങ്ങളിൽ അവലോകനം ചെയ്യുന്നത് തുടരും’- ഓയോ ദക്ഷിണേന്ത്യ റീജിയണൽ ഹെഡ് പവാസ് ശർമ്മ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]