സ്വന്തം ലേഖിക കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരാതിയുമായി യുവാവ്. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പരാതി.
തിരുവില്വാമല സ്വദേശിയായ ജയകൃഷ്ണനാണ് പരാതിക്കാരന്. ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചുവെന്നും ജയകൃഷ്ണന് പരാതിയില്‍ പറയുന്നുണ്ട്.
നിയമം എല്ലാവര്ക്കും ബാധകമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടി വേണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടുന്നു. ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
നടപടി ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണന് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ യുവം പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിലെത്തിയത്.
പ്രധാനമന്ത്രി പങ്കെടുത്ത സംസ്ഥാനത്തെ ആദ്യ റോഡ് ഷോയില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. കേരളീയ വേഷത്തിലെത്തിയ പ്രധാനമന്ത്രി ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി റോഡരികില്‍ നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു.
കാറിന്റെ ഡോര്‍ തുറന്നിട്ട് ഫൂട്ട്ബോഡില്‍ തൂങ്ങി നിന്ന് ഒരു കൈ വീശിയായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ യാത്ര. ഇതിനെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്.
കൊച്ചിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ നരേന്ദ്ര മോദി സമാനമായ രീതിയില്‍ യാത്ര നടത്തിയിരുന്നു. The post ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറില്‍ തൂങ്ങി യാത്ര; ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചു; പ്രധാനമന്ത്രിയ്ക്കെതിരെ പരാതി നല്കി യുവാവ് appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]