
.news-body p a {width: auto;float: none;}
തിരുവനന്തപുരം: വിവിധ വർണങ്ങളും ചായങ്ങളും നിറഞ്ഞതാണ് കലോത്സവ വേദികൾ. അരങ്ങിൽ പൂർണ ആത്മവിശ്വാസത്തോടെയെത്തുന്ന ഓരോ കുട്ടി കലാകാരന്മാർക്ക് പിന്നിലും നിരവധിപേരുടെ കഷ്ടപ്പാടുകളുണ്ട്. അദ്ധ്യാപകർ, മാതാപിതാക്കൾ മുതൽ മേക്കപ്പ് ആർട്ടിസ്റ്റുമാർ വരെ. അത്തരത്തിൽ കഴിഞ്ഞ 32 വർഷമായി കലോത്സവ വേദികളിൽ നിറ സാന്നിദ്ധ്യമായ വ്യക്തിയാണ് കുഞ്ഞുമോൻ കരുണാകരൻ എന്നറിയപ്പെടുന്ന സജീവ്. നിലവിൽ സ്കൂൾ, കോളേജ് കലോത്സവങ്ങൾ ഉൾപ്പെടെ എണ്ണിയാലൊടുങ്ങാത്തത്രയും വേദികളിൽ കുഞ്ഞുമോൻ മേക്കപ്പ് ചെയ്തിട്ടുണ്ട്.
ഒരു അറിയപ്പെടുന്ന നർത്തകനാവുക എന്നായിരുന്നു കോട്ടയം സ്വദേശിയായ കുഞ്ഞുമോന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. എന്നാൽ, വീട്ടുകാരുടെ സമ്മതമില്ലായ്മ കാരണം അതിന് സാധിച്ചില്ല. പിന്നീട് നൃത്താദ്ധ്യാപകനും സുഹൃത്തുമായ ആർഎൽവി അനിൽ കുമാർ വഴിയാണ് സജീവിന് കലോത്സവ വേദിയിൽ കുട്ടികളെ മേക്കപ്പ് ചെയ്യാനുള്ള അവസരം ലഭിച്ചു. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ മേക്കപ്പ് ആർട്ടിസ്റ്റായി കുഞ്ഞുമോൻ മാറി. അദ്ദേഹം ആദ്യ കാലങ്ങളിൽ മേക്കപ്പ് ചെയ്ത കുട്ടികളെല്ലാം ഇന്ന് നൃത്താദ്ധ്യാപകരായി മാറി. ഓരോ വേദിയിലും കുഞ്ഞുമോന് പരിചയക്കാരേറെയാണ്.
നവ്യ നായർ, ദിവ്യ ഉണ്ണി തുടങ്ങി പല സിനിമാ താരങ്ങളുടെയും തുടക്കകാലത്ത് മേക്കപ്പ് ചെയ്യാൻ കുഞ്ഞുമോന് സാധിച്ചിട്ടുണ്ട്. അവരുടെ പല സ്റ്റേജ് പ്രോഗ്രാമുകളിലും കുഞ്ഞുമോൻ മേക്കപ്പ് ചെയ്തിട്ടുണ്ട്. സീരിയലുകളിലും സിനിമകളിലും മേക്കപ്പ് ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും കുഞ്ഞുമോന് താൽപ്പര്യം കലോത്സവ കലാകാരന്മാർക്കുള്ള മേക്കപ്പാണ്. കുട്ടി കലാകാരന്മാരെ കാണുമ്പോൾ മനസ്സിനേറെ സന്തോഷം തോന്നുമെന്നാണ് കുഞ്ഞുമോൻ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റായി മാറാൻ കുഞ്ഞുമോനിന്ന് സാധിച്ചു. വർഷങ്ങൾക്ക് മുമ്പ് പല ജില്ലകളിലേക്കുമുള്ള പ്രോഗ്രാമുകളിലേക്ക് ഓടിയെത്തുന്നതിന്റെ ഓർമകൾ ഇപ്പോഴും അദ്ദേഹത്തിനുണ്ട്. തന്റെ ജീവിതത്തിൽ ഇന്നുണ്ടായ എല്ലാ സൗഭാഗ്യങ്ങളും സമ്മാനിച്ചത് കലോത്സവ വേദികളാണെന്നും അദ്ദേഹം സ്മരിച്ചു.