ഇന്ത്യൻ സിനിമയുടെ സുവർണകാലഘട്ടമായിരുന്നു 2024. രണ്ട് സിനിമകൾ ആയിരം കോടി ക്ലബ്ബിലെത്തി. മറ്റൊരു ചിത്രം ആയിരം കോടിയോടടുക്കുന്നു. പുഷ്പ 2 -ദി റൂൾ, കൽക്കി 2898 എ.ഡി, സ്ത്രീ 2 എന്നിവ ബോക്സോഫീസ് പിടിച്ചുകുലുക്കിയ ചിത്രങ്ങളായിരുന്നു. വലിയ താരങ്ങളില്ലാതെ ഹിറ്റടിച്ച ചിത്രങ്ങളും വേറെ.
മലയാള സിനിമയ്ക്കും അഭിമാനിക്കാനേറെയുണ്ട്. മലയാള സിനിമ ഇന്ത്യൻ സിനിമയിൽ ഏറെ ചലനമുണ്ടാക്കിയതും ഇക്കാലത്താണ്. വൻ താരനിരകളോ കോലാഹലങ്ങളോ ഇല്ലാതെ തീയേറ്ററുകളിലെത്തി ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്ത ചിത്രം മലയാളത്തിൽ നിന്നുള്ളതാണ്, ‘പ്രേമലു’. നസ്ലിൻ – മമിത ബൈജു താരജോഡികളായെത്തിയ റൊമാന്റിക് ചിത്രം പ്രേമലു, 2024 -ൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്ത ചിത്രമെന്നാണ് റിപ്പോർട്ട്.
വെറും മൂന്നു കോടി ചെലവിലാണ് പ്രേമലു ഒരുക്കിയത്. ഗിരീഷ് എ.ഡി.യായിരുന്നു സംവിധാനം. നസ്ലിൻ ഗഫൂർ, മമിത ബൈജു, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ശ്യാം മോഹൻ, മീനാക്ഷി രവീന്ദ്രൻ, മാത്യു തോമസ്, അൽത്താഫ് സലീം എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. പറയത്തക്ക വലിയ താരനിരകളോ വൻ ഹൈപ്പോ ഉണ്ടായിരുന്നില്ല ചിത്രത്തിന്. ഒരു കൂട്ടം യുവതാരങ്ങൾ അണിനിരന്ന ചിത്രം തീയേറ്ററിലെത്തി, മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്സോഫീസ് തകർക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മൂന്നു കോടി ചെലവിൽ നിർമ്മിച്ച ചിത്രം ബോക്സോഫീസിൽ നിന്ന് വാരിയതാകട്ടെ 136 കോടിയും. ചെലവിട്ടതിന്റെ 45 പതിന്മടങ്ങാണ് ചിത്രം ലാഭം കൊയ്തത്. കഴിഞ്ഞ വർഷം മറ്റേതൊരു ഇന്ത്യൻ സിനിമയും നേടിയ ലാഭത്തേക്കാൾ എത്രയോ മേലെയാണിത്.
പുഷ്പ 2, കൽക്കി 2898 എഡി, സ്ത്രീ 2 എന്നീ ചിത്രങ്ങളേയും പിന്തള്ളിയാണ് പ്രേമലുവിന്റെ ലാഭക്കുതിപ്പ്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് അടുത്ത കാലത്തായി ഒരു ചിത്രം ഇത്തരത്തിൽ ലാഭം നേടിയതെന്നാണ് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നത്.
പുഷ്പ 2 ബോക്സോഫീസിൽ നിന്ന് നേടിയത് 1800 കോടിയാണ്. എന്നാൽ ഇതിന്റെ ചിത്രത്തിന്റെ ബജറ്റ് 350 കോടിയായിരുന്നു. അഞ്ച് മടങ്ങാണ് ചിത്രത്തിന്റെ ലാഭം. കൽക്കി 2898 എഡി ആകട്ടെ 600 കോടിയിലായിരുന്നു ഒരുക്കിയത്. എന്നാൽ ലാഭം രണ്ട് മടങ്ങായിരുന്നു. സ്ത്രീ 2 ആണ് 2024-ൽ ബോളിവുഡിലെ ഏറ്റവും വലിയ വിജയ ചിത്രം. 90 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ബോക്സോഫിസിൽ നിന്ന് 875 കോടിയായിരുന്നു സ്ത്രീ 2 നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]