സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനം ഓസ്ട്രേലിയൻ ബൗളർമാരുടേതായിരുന്നു. ക്യാപ്റ്റനെ മാറ്റി ചെയ്ഞ്ചുമായിറങ്ങിയ ഇന്ത്യ 200 റൺസ് പോലും നേടാതെ എല്ലാവരും പുറത്തായി. 185 റൺസിന് ഓൾ ഔട്ടായ ഇന്ത്യ ബൗളിംഗിൽ എന്നാൽ ഓസ്ട്രേലിയയോട് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. മത്സരത്തിന്റെ അവസാന ഏതാനും മിനുട്ടുകൾ ഉദ്യേഗം നിറഞ്ഞതായിരുന്നു.
ആദ്യ ദിനത്തെ അവസാന പന്ത് എറിയുന്നതിന് മുൻപ് സ്ട്രൈക്ക് എടുക്കേണ്ട ഉസ്മാൻ ക്വാജ തയ്യാറായിരുന്നില്ല. ഇത് ആംഗ്യം വഴി പന്തെറിയുകയായിരുന്ന ക്യാപ്റ്റൻ ബുംറ ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ഓപ്പണർ സാം കോൺസ്റ്റാസ് ദേഷ്യത്തോടെ ബുംറയോട് സംസാരിച്ചു. തൊട്ടടുത്ത പന്തിൽ ക്വാജയെ ബുംറ പുറത്താക്കി. ബുംറയുടെ പന്ത് എഡ്ജ് ചെയ്തപ്പോൾ സ്ളിപ്പിൽ കെ എൽ രാഹുലിന്റെ കൈയിലെത്തുകയായിരുന്നു. ക്വാജയെ പുറത്താക്കിയ ആഹ്ളാദത്തിനിടെ തിരിഞ്ഞ് ബുംറ അലറി കോൺസ്റ്റാസിന് നേരെയെത്തി.സ്ളിപ്പിൽ നിന്നിരുന്ന കൊഹ്ലിയും കോൺസ്റ്റാസിന് നേരെ അക്രോശിച്ചെത്തിയത് വീഡിയോയിൽ കാണാം.
നേരത്തെ സ്കോട്ട് ബോളണ്ടാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. 31 റൺസ് വഴങ്ങിയ ബോളണ്ട് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒരുവേള ഹാട്രിക് നേടുമെന്ന സ്ഥിതിയും ഉണ്ടായി. സ്റ്റാർക്ക് 49 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. ഇന്ത്യക്കായി 98 പന്തുകളിൽ 40 റൺസ് നേടിയ ഋഷഭ് പന്താണ് ടോപ് സ്കോറർ ആയത്. ജഡേജ 26ഉം അവസാന വിക്കറ്റിൽ ബാറ്റുചെയ്യവെ നായകൻ ബുംറ 22ഉം റൺസ് നേടി.
Fiery scenes in the final over at the SCG!
How’s that for a finish to Day One 👀#AUSvIND pic.twitter.com/BAAjrFKvnQ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
— cricket.com.au (@cricketcomau) January 3, 2025