
High Court of Kerala (HCK) Notification 2023 for Part-time Sweeper : കേരള ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നാലൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നിയമനമാണ്.
യോഗ്യത : അഞ്ചാം ക്ലാസ് പാസായിരിക്കണം.
എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവാൻ പാടില്ല.
റിക്രൂട്ട്മെന്റ് നമ്പർ : 04/2023
ഓൺലൈനായി അപേക്ഷിക്കണം.
ഏപ്രിൽ 26 മുതൽ അപേക്ഷിച്ചു തുടങ്ങാം.
ശമ്പളം : 13,000 രൂപ മുതൽ 21,080 രൂപ വരെ
പ്രായപരിധി :
വിശദമായ വിവരങ്ങൾ www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ഫീസ് ഉണ്ടായിരിക്കുകയില്ല.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ.
പരീക്ഷ ഒബ്ജെക്റ്റീവ് മാതൃകയിലായിരിക്കും.
75 മിനിറ്റായിരിക്കും പരീക്ഷ.
പൊതു വിജ്ഞാനവും സമകാലിക സംഭവങ്ങളും (80 മാർക്ക്),അടിസ്ഥാന ഗണിതം (20 മാർക്ക്) എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ അടങ്ങിയതായിരിക്കും പരീക്ഷ.
ഓരോ ചോദ്യത്തിനും ഒരു മാർക്ക് ആയിരിക്കും.
ഓരോ തെറ്റ് ഉത്തരത്തിനും ¼ മാർക്ക് നഷ്ടപ്പെടും.
പരീക്ഷ മലയാളത്തിൽ ആയിരിക്കും.
എഴുത്തു പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പരീക്ഷ തീയതിയുടെ മൂന്ന് ആഴ്ചകൾക്ക് മുൻപ് ലഭ്യമാക്കും.
ഇതിന്റെ വിവരങ്ങൾ എസ്.എം.എസ്./ഇമെയിൽ വഴി അറിയിക്കും.
അഭിമുഖം 10 മാർക്കിനായിരിക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ അഭിമുഖത്തിന് കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകന് സാധുതയുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും ഉണ്ടായിരിക്കണം.
ഒന്നാമത്തെ ഘട്ടത്തിൽ പുതിയ അപേക്ഷകർ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
രണ്ടാമത്തെ ഘട്ടത്തിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷയിൽ നൽകിയ വിവരങ്ങൾ എല്ലാം പൂർണവും ശരിയും ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഫൈനൽ സബ്മിഷൻ നൽകുക.
ഫൈനൽ സബ്മിഷന് ശേഷം അപേക്ഷയിൽ യാതൊരു വിധ മാറ്റവും വരുത്താൻ സാധിക്കുകയില്ല.
അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ചു വയ്ക്കണം.
അപേക്ഷയുടെ പ്രിന്ററൗട്ടോ മറ്റെന്തെങ്കിലും രേഖകളോ എങ്ങോട്ടും അയക്കേണ്ടതില്ല.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനും www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 മെയ് 24.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]