
ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്ക്ക് മാത്രം സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മുസ്ലിം സംവരണം ഭരണഘടനയുടെ 14,15,16 ആര്‍ട്ടിക്കിളുകള്‍ക്കും സാമൂഹിക നീതിയുടെയും മതേതരത്വത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ക്കും എതിരാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മുസ്ലിംകളെ ഒ.ബി.സി വിഭാഗത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കര്‍ണാടകയില്‍ മുസ്ലിം സമുദായത്തിന് നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് ശതമാനം വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ചുനല്‍കുകയായിരുന്നു.
”പ്രത്യേക ജാതി വിഭാഗങ്ങളെയാണ് ബി.ആര് അംബേദ്കര്‍ പിന്നാക്ക വിഭാഗമെന്ന് വിശേഷിപ്പിച്ചത്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുകയും വിവേചനം നേരിടേണ്ടി വരികയും ചെയ്ത വിഭാഗങ്ങളെയാണ് പിന്നാക്ക വിഭാഗമായി കണക്കാക്കുന്നത്. ഒരു മതവിഭാഗത്തെ മുഴുവന്‍ അത്തരത്തില്‍ കാണാനാവില്ല”-സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥ മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മുസ്ലിം സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]