ചാലക്കുടി: ബാല്യത്തിലെ ഒരു പ്രണയ കഥയുടെ പ്രതിഫലനമായിരുന്നു കലാഭവൻ മണി ബെൻ -100 നമ്പറിനെ ഇഷ്ടപ്പെട്ടതെന്ന് സഹോദരൻ ഡോ. ആർ. എൽ. വി. രാമകൃഷ്ണൻ. കലാഭൻ മണിയുടെ 54-ാം ജന്മദിനത്തോടനുബന്ധിച്ച് സുഹൃത്തുക്കൾ ചേർന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മണിമുഴക്കം സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ആർ. എൽ. വി. രാമകൃഷ്ണൻ.
ബോയ്സ് സ്കൂളിൽ പഠിച്ച ജ്യേഷ്ഠന് ഒരു പ്രണയമുണ്ടായിരുന്നു. നൂറ് മീറ്റർ ഓട്ടത്തിൽ മത്സരിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ആ പെൺകുട്ടി ബെൻ … അപ്, അപ് എന്നു വിളിച്ചു കൂവുന്നതും പലപ്പോഴും കണ്ടു. പഠന കാലത്തെ തമാശകളായിരുന്നുവെങ്കിലും അന്നത്തെ ഓർമകളാണ് പിന്നീട് സ്വന്തമാക്കിയ വാഹനങ്ങൾക്ക് മുഴുവൻ ബെൻ – 100 എന്ന നമ്പർ ഇടാൻ മണിച്ചേട്ടൻ താൽപര്യം കാട്ടിയത്. അവരുടെ പേര് പറയുന്നില്ല. ഇപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് – രാമകൃഷ്ണൻ പറഞ്ഞു.
കലാഭവൻ ജയൻ അദ്ധ്യക്ഷനായി, നഗരസഭ വാർഡ് കൗൺസിലർ നിതാപോൾ, കലാഭവൻ സലിം, കലാഭവൻ സജീവൻ, പ്രധാന അദ്ധ്യാപിക പി.എസ്.സംഗീത, കലാഭവൻ ഹരിഹരൻ, പി. വി. സന്തോഷ്, കലാഭവൻ ജോബി, കലാഭവൻ വിശ്വൻ, രഞ്ജിത്ത് കലാഭവൻ, കലാഭവൻ ബിജു, കെ. എൻ. ലീനമോൾ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]