
സിഡ്നി∙ വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പുറത്തിരുത്താൻ സാധ്യത. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഡഗ് ഔട്ടില്‍ ഇരുന്ന രണ്ടാം വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന് അവസാന പോരാട്ടത്തിൽ അവസരം നൽകാൻ ബിസിസിഐ ആലോചിക്കുന്നതായാണു വിവരം. ബോർഡർ– ഗാവസ്കര്‍ ട്രോഫിയിൽ ആദ്യ നാലു മത്സരങ്ങളിൽനിന്ന് ഒരു അർധ സെഞ്ചറി പോലും നേടാൻ പന്തിനു സാധിച്ചിട്ടില്ല.
അനാവശ്യമായ ഷോട്ടിനു ശ്രമിച്ചു, പന്ത് തുടർച്ചയായി പുറത്താകുന്നതിൽ പരിശീലകൻ ഗൗതം ഗംഭീറിനും അതൃപ്തിയുണ്ട്. 15000 രൂപ അടച്ചില്ല, വിനോദ് കാംബ്ലിയുടെ ഐഫോൺ കടക്കാർ കൊണ്ടുപോയി; വീട് നഷ്ടപ്പെടുമെന്ന് ഭാര്യ Cricket ടെസ്റ്റിൽ 42 മത്സരങ്ങൾ കളിച്ചിട്ടുള്ള ഋഷഭ് പന്ത്, ആറു സെഞ്ചറികൾ നേടിയിട്ടുണ്ട്.
ഏഴു തവണ 90 ന് മുകളിൽ സ്കോറുകൾ കണ്ടെത്തി. പക്ഷേ ഇത്തവണത്തെ ബോർഡർ– ഗാവസ്കർ ട്രോഫിയിൽ പന്തിന്റെ പ്രകടനം ആരാധകരെ നിരാശരാക്കുന്നതായിരുന്നു.
28, 30, 9, 21, 28, 37, 1 റൺസുകളാണ് ഏഴ് ഇന്നിങ്സുകളിൽ താരം നേടിയത്. 20–30 റൺസിലൊക്കെ സമ്മര്‍ദങ്ങളില്ലാതെ എത്തിയ ശേഷം അനാവശ്യ ഷോട്ടിനു ശ്രമിച്ചു വിക്കറ്റ് വലിച്ചെറിയുന്നതു തുടർന്നതോടെയാണ് പന്തിനെ മാറ്റി പരീക്ഷിക്കാൻ ബിസിസിഐ ഒരുങ്ങുന്നത്.
ക്യാപ്റ്റൻ രോഹിത് അഞ്ചാം ടെസ്റ്റ് കളിക്കുമോ? ഉറപ്പു പറയാതെ ഗംഭീർ; പരുക്കേറ്റ പേസർ പുറത്ത് Cricket സമ്മർദഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനാകുന്ന താരമെന്ന നിലയിൽ ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിച്ച പന്തിന് ഇത്തവണ അതേ പ്രകടനം തുടരാൻ സാധിച്ചില്ല. മെൽബൺ ടെസ്റ്റിൽ സ്കൂപ് ഷോട്ടിനു ശ്രമിച്ചു പുറത്തായ പന്തിനെ ‘സ്റ്റുപിഡ്’ എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ വിശേഷിപ്പിച്ചത്.
23 വയസ്സുകാരനായ ധ്രുവ് ജുറേൽ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിലും തിളങ്ങിയില്ല. 11, 1 എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്സുകളിൽ താരം നേടിയത്.
ഇന്ത്യ എയും ഓസ്ട്രേലിയ എയും തമ്മിലുള്ള മത്സരത്തിൽ 80, 68 റണ്‍സുകൾ ധ്രുവ് ജുറേൽ അടിച്ചു. സിഡ്നി ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ പ്ലേയിങ് ഇലവനിൽനിന്ന് മാറിനിൽക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
English Summary:
India To Axe Rishabh Pant For Sydney Test?
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Rishabh Pant
Australian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]