
സ്വന്തം ലേഖിക
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്രക്കാരുടെ ബുക്കിംഗ് സ്വീകരിച്ചുകൊണ്ടുള്ള ആദ്യ സര്‍വീസ് ഇന്ന് ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് നിന്ന് ആരംഭിക്കും.
എല്ലാം സീറ്റും റിസര്‍വ്ഡ് ആയതിനു പുറമെ ചെയര്‍ കാറില്‍ 85 വരെയും എക്സിക്യൂട്ടീവ് ക്ലാസില്‍ 47 വരെയും വെയിറ്റിംഗ് ലിസ്റ്റ് ഉണ്ട്.
നാളെ (വ്യാഴം) വന്ദേഭാരത് ഇല്ല. അടുത്ത മാസം 5 വരെ ബുക്കിംഗ് വെയിറ്റിംഗ് ലിസ്റ്റ് പരിധി കഴിഞ്ഞു.
വെള്ളിയാഴ്ച മുതലാണ് തിരുവന്തപുരം സെന്‍ട്രലില്‍ നിന്നുള്ള സര്‍വീസ്.
കാസര്‍കോട്ട് നിന്നുള്ള വന്ദേഭാരത് മറ്റ് സ്റ്റേഷനുകളില്‍ എത്തുന്ന സമയം ഇങ്ങനെ:
കണ്ണൂര്‍ ——- വൈകിട്ട് 3.28
കോഴിക്കോട്—— 4.28
ഷൊര്‍ണൂര്‍——- 5.28
തൃശൂര്‍————— 6.03
എറണാകുളം ടൗണ്‍– രാത്രി 7.05
കോട്ടയം————- 8.00
കൊല്ലം—————-9.18
തിരു. സെന്‍ട്രല്‍ — 10.35
വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരത്തു നിന്ന്
തിരു. സെന്‍ട്രല്‍———- രാവിലെ 5.20
കൊല്ലം————————- 06.07
കോട്ടയം———————- 07.25
എറണാകുളം ടൗണ്‍——- 08.17
തൃശൂര്‍ ————— 09.22
ഷൊര്‍ണൂര്‍——- 10.02
കോഴിക്കോട്—— 11.03
കണ്ണൂര്‍————- 12.03
കാസര്‍കോട്——–01.25
യാത്രയില്‍ ഭക്ഷണം വേണ്ടെങ്കില്‍ നിരക്കില്‍ വ്യത്യാസം ഉണ്ടാകും. അത് യാത്ര ചെയ്യുന്ന സമയവും ദൂരവും ആശ്രയിച്ചാകുമെന്ന് റെയില്‍വേ അറിയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നാളെ പുറപ്പെടുവിക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]