
ഷോപ്പിംഗ് മാളിൽ ഗെയിം കളിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു . ഗുജറാത്തിലെ ധനിലിംട സ്വദേശിയായ കൈഫ് ഷെയ്ഖ്(20) ആണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദിലെ രാജ്യാഷ് മാളില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നുപേരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇവരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
സിനിമ കാണാനായാണ് കൈഫും സുഹൃത്തുക്കളും ഷോപ്പിങ് മാളിലെത്തിയതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇവിടെവെച്ചാണ് മൂന്നംഗസംഘം കൈഫുമായി തര്‍ക്കമുണ്ടായത്. ഇതിനിടെ പ്രതികള്‍ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു.
കൈഫിന്റെ വയറില്‍ പലതവണ കുത്തേറ്റെന്നാണ് പോലീസ് നല്‍കുന്നവിവരം. ചോരയൊലിച്ച് കിടന്ന യുവാവിനെ മാളിലുണ്ടായിരുന്ന ജീവനക്കാരും സന്ദര്‍ശകരും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]