
പഡാംഗ്: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ വന്‍ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാല് മാഗ്നിറ്റിയൂട് വരെ രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുമാത്രയുടെ പശ്ചിമ തീരത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുമാത്രയുടെ തലസ്ഥാനമായ പഡാംഗില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. സൈബേറൂട്ട് ദ്വീപില്‍ നിന്ന് ആളുകള്‍ ഇതിനോടകം തന്നെ ഒഴിഞ്ഞുപോയി.
ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് സുമാത്ര. ഭൂമിയുടെ പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന പ്രദേശമായ പെസിഫിക് റിംഗ് ഓഫ് ഫയറിലാണ് സുമാത്ര സ്ഥിതി ചെയ്യുന്നത്. ഇതാണ് ഭൂകമ്പ സാധ്യത വര്‍ധിപ്പിക്കുന്നത്.
സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തീരപ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി കഴിഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]