
ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമയായ മുകേഷ് അംബാനിയുടേത്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ എപ്പോഴും ആളുകൾ ശ്രമിക്കാറുണ്ട്. റിലയൻസിന്റെ ചെയർപേഴ്സനാണ് മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലത്തെക്കുറിച്ച് തുറന്നുപറയുകയാണ് നിത അംബാനി. ഗുജറാത്തിലെ ജാംനഗറാണ് അത്.
‘ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ജാംനഗർ. സ്വപ്നങ്ങളുടെ ഒരു സ്ഥലമാണ് അത്. അവിടെ മനുഷ്യന്റെ ഭാവനയും പ്രകൃതിയും ഒന്നിക്കുന്നു’,- എന്നാണ് നിത അംബാനി പറഞ്ഞത്. അംബാനി കുടുംബത്തിന്റെ പാരമ്പര്യത്തിൽ ജാംനഗറിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ജാംനഗറിലാണ് റിലയൻസിന്റെ പ്രധാന പദ്ധതിയായ റിഫൈനറി നടപ്പിലാക്കിയത്. ജാംനഗറിനോട് തങ്ങളുടെ കുടുംബത്തിൽ പ്രത്യേക സ്നേഹമുണ്ടെന്ന് മുൻപ് നിത അംബാനി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വെെറലാണ്.
‘എന്റെ ഇളയമകൻ അനന്ദിന്റെയും രാധികയുടെയും വിവാഹത്തിന്റെ കാര്യം വന്നപ്പോൾ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അത് വിവാഹം ജാംനഗറിൽ നടത്തണമെന്നതായിരുന്നു. ജാംനഗർ എപ്പോഴും നമുക്ക് ഒരു സ്പെഷ്യൽ സ്ഥലമാണ്. ഗുജറാത്തിൽ നിന്നാണ് നമ്മൾ വന്നത്. അവിടെയാണ് മുകേഷും അദ്ദേഹത്തിന്റെ പിതാവും റിഫെെനറി നിർമ്മിച്ചത്. ഞാൻ എന്റെ കരിയർ ആരംഭിച്ചതും അവിടെയാണ്’,- നിത അംബാനി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]