
ബംഗ്ളൂരു: തങ്ങള്‍ക്ക് മുസ്ലിങ്ങളുടെ ഒരു വോട്ടും വേണ്ട എന്ന് ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. വരുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മുസ്ലിങ്ങളുടെ വോട്ട് വേണ്ടെങ്കിലും ദേശീയ മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ഈശ്വരപ്പ പറഞ്ഞു.
”ഞങ്ങള്‍ക്ക് മുസ്ലിങ്ങളുടെ ഒരു വോട്ട് പോലും വേണ്ട. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് പ്രശ്നമുണ്ടായപ്പോള്‍ ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്. അത്തരം മുസ്ലിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും.”- കഴിഞ്ഞ ദിവസം നടന്ന വീരശൈവ ലിംഗായത്ത് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
രാജ്യം വിഭജിക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. ”ഹിന്ദുക്കളെ തരം താണ ആളുകളാക്കാനും മുസ്ലിങ്ങളെ ഉത്തമരാക്കാനും ഞങ്ങള്‍ അനുവദിക്കില്ല. ദേശീയ മുസ്ലിങ്ങള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. കോണ്‍ഗ്രസ് എന്ന പേരില്‍ സ്വയം തിരിച്ചറിയുന്ന ദേശവിരുദ്ധര്‍ അത് തുടരട്ടെ. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ വിഭജിക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു.”- അദ്ദേഹം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]