പ്രവചനങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച മുത്തശ്ശിയാണ് ബാബ വംഗ. ബൾഗേറിയക്കാരിയായ വാംഗേലിയ പാണ്ഡേവ ഗുഷ്റ്റെറോവ എന്ന ബാബ വംഗ ഇതുവരെ നടത്തിയ പ്രവചനങ്ങളിൽ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് അവരെ ഏറെ പ്രശസ്തയാക്കുന്നത്. വംഗയെ പോലെ ലോകം പ്രാധാന്യം നൽകുന്ന മറ്റൊരു ജ്യോതിഷിയുമുണ്ട്. 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനുമായിരുന്ന നോസ്ട്രഡാമസ്. ഇപ്പോഴിതാ ഇരുവരും 2025നെക്കുറിച്ച് നടത്തിയ സമാന പ്രവചനങ്ങളാണ് പുതുവർഷത്തിന് ഒരുദിവസം മാത്രം ശേഷിക്കെ ചർച്ചയാവുന്നത്.
2025 വർഷത്തെക്കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനങ്ങൾ
ഒരു വിനാശകരമായ യുദ്ധം യൂറോപ്പിനെ തകർക്കും. ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ പൂർണ്ണമായും ഇല്ലാതാക്കും. യുദ്ധത്തെ അതിജീവിക്കുന്ന റഷ്യ ലോകം ഭരിക്കുമെന്നും വംഗ പ്രവചിച്ചിരുന്നു. യുക്രെയിനിലെ റഷ്യൻ അധിനിവേശം ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്. യുഎസിൽ ഭൂചലനങ്ങൾ ഉണ്ടാവുമെന്നും അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുമെന്നും 2025ലെ പ്രവചനങ്ങളിൽ ഉൾപ്പെടുന്നു.
നോസ്ട്രഡാമസ് പ്രവചിക്കുന്നത്
യൂറോപ്പിൽ അതിക്രൂരമായ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുമെന്നാണ് 16ാം നൂറ്റാണ്ടിൽ രചിച്ച ‘ലെസ് പ്രൊഫെറ്റീസ്’ എന്ന പുസ്തകത്തിൽ നോസ്ട്രാഡമസ് വ്യക്തമാക്കുന്നത്. യുദ്ധം ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും ശത്രുക്കളെ വളർത്തും. വിനാശകരമായ സംഘർഷം, പ്ലേഗ് എന്നിവയുടെ ഫലമായി ബ്രിട്ടൻ നാശത്തിലേയ്ക്ക് നീങ്ങും. ഭൂതകാലത്തിൽ നിന്നുള്ള ഒരു വലിയ മഹാമാരി തിരിച്ചുവരും. അത് മാരകമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാശ്ചാത്യ ശക്തികളുടെ സ്വാധീനം ക്ഷയിക്കുകയും പുതിയ ആഗോള ശക്തികൾ ഉടലെടുക്കുകയും ചെയ്യുന്ന നിർണായക വർഷമായി 2025 മാറും. നീണ്ടുനിൽക്കുന്ന സംഘർഷങ്ങളെത്തുടർന്ന് സൈനികർ തളരുമെന്നും അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ വ്യക്തമാക്കുന്നു.